ജനവിധി ജാഗ്രതയോടെ പ്രവർത്തിക്കണം എന്ന മുന്നറിയിപ്പ്; കോടിയേരി ബാലകൃഷ്ണൻ

ജനവിധി ജാഗ്രതയോടെ പ്രവർത്തിക്കണം എന്ന മുന്നറിയിപ്പാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ല. ജനവിധി അംഗീകരിച്ച് പ്രവർത്തനം നടത്തും. . ഇടതു വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനായത് യുഡിഎഫിന് നേട്ടമായിതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടതു വിരുദ്ധ ശക്തികളെ കൂട്ടിയോജിപ്പിക്കാൻ യു ഡി എഫിന് കഴിഞ്ഞു ,അത് ഭൂരിപക്ഷം വർദ്ധിപ്പിച്ചുവെന്നും തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2244 വോട്ട് എൽ ഡി എഫിന് കൂടി, പിന്തുണക്കുന്നവരുടെ ശതമാനവും വർദ്ധിച്ചു പക്ഷെ 20- 20 മൽസരിക്കാതെ ഇരുന്നത് യു ഡി എഫിന് ഗുണം ചെയ്തു, ബി ജെ പി യുടെ വോട്ടിൽ ക്രമാനുഗതമായ കുറവ് സംഭവിക്കുന്നു, പരാജയം പ്രാഥമികമായി വിലയിരുത്തിയ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം കോടിയേരി വ്യക്തമാക്കി.

അതേസമയം, കെ റെയിലിൽ നടപ്പിലാക്കാനുള്ള ഹിതപരിശോധന അല്ല നടന്നത് ,അതിനുള്ള ജനവിധി 2021 ൽ തന്നെ ലഭിച്ചു, പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതീക്ഷിച്ച വോട്ട് ലഭിക്കാതെ പോയതിൽ ബൂത്ത് അടിസ്ഥാനത്തിൽ പരിശോധന നടത്തുമെന്നും കോടിയേരി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News