സംരക്ഷിത വനത്തിന് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമെന്ന് സുപ്രീംകോടതി. പരിസ്ഥിതി ലോല മേഖലയ്ക്കുള്ളില്‍ സ്ഥിര നിര്‍മാണങ്ങള്‍ അനുവദിക്കരുത്. ദേശീയ വന്യമൃഗ സങ്കേതങ്ങളിലും, ദേശീയ പാര്‍ക്കുകളിലും ഖനനം പാടില്ലെന്നും സുപ്രീംകോടതി നിര്‍ദേശം. നിലവിലെ പരിസ്ഥിതി ലോല മേഖല ഒരു കിലോമീറ്ററിന് അധികമാണെങ്കില്‍ അത് തുടരുമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
Karthi Chidambaram; കാർത്തി ചിദംബരത്തിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പി ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസ് എംപിയുമായ കാര്‍ത്തി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യം തള്ളി. 263 ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യന്‍ വിസ ലഭ്യമാക്കാന്‍ 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കാര്‍ത്തി ചിദംബരത്തിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ്.
വിസാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണ ഇടപാട് കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് തള്ളിയത്. കാര്‍ത്തിയുടെ വിശ്വസ്തന്‍ എസ്. ഭാസ്‌കര്‍ രാമന്‍, മറ്റൊരു കൂട്ടുപ്രതി വികാസ് മഖാരിയ എന്നിവര്‍ക്കും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.