ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 30 സ്ത്രീ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശാഖപട്ടണത്തെ പോറസ് ലബോറട്ടറീസ് എന്ന മരുന്ന് കമ്പനിയില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടായത്. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന തുണിമില്ലില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് വാതകം ചോര്‍ന്നതോടെ ശാരീരിക അസ്വസ്ഥതയുണ്ടായത്. ഇതേത്തുടര്‍ന്ന് പ്രദേശത്തുള്ള ആശുപത്രിയില്‍ 30 പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അബോധാവസ്ഥയിലുള്ളവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് നാല് പേര്‍ കുഴഞ്ഞുവീണു. അതേസമയം ആരുടെയും നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
വസ്ത്രനിര്‍മ്മാണശാല സ്ഥിതിചെയ്യുന്നത് പോറസ് ലബോറട്ടറിയുടെ തൊട്ടടുത്തായാണ്. സ്ഥലത്ത് 1800ഓളം പേരാണ് ജോലി ചെയ്തിരുന്നത്. ഫാക്ടറിയില്‍ ചോര്‍ച്ചയുണ്ടാവുകയും തൊഴിലാളികള്‍ക്ക് പലര്‍ക്കും ഛര്‍ദി അനുഭവപ്പെടുകയും ചെയ്തതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊഴിലാളികള്‍ക്ക് കൃത്യമായ ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. അപകടത്തെ കുറിച്ച് വിശദമായി സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.