ADVERTISEMENT
(Thiruvalla)തിരുവല്ലയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു. അപകടത്തില്‍ ഇരുചക്രവാഹന യാത്രികന് ഗുരുതര പരുക്കേറ്റു. ബസിന്റെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ 8 മണിയോടെയായിരുന്നു അപകടം. തിരുവല്ലയില്‍ നിന്ന് കോട്ടയത്തേക് പോകുകയായിരുന്നു സ്വകാര്യ ബസ്. ഇതിനിടെ ആണ് നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡില്‍ സ്ഥാപിച്ചിട്ടുളള ഡിവൈഡറുകള്‍ തകര്‍ത്ത് ഓട്ടോറിക്ഷയും സ്‌കൂട്ടറും ഇടിച്ചു തെറിപ്പിച്ചത്. ശേഷം മതിലില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ മല്ലപ്പള്ളി സ്വദേശിയും ജ്വല്ലറി ഷോപ്പ് ജീവക്കാരനുമായ മനോജ് കുമാറിന് ഗുരുതര പരുക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയ ശേഷമാണ് സ്‌കൂട്ടര്‍ പുറത്തെടുത്തത്. ബസ് ഡ്രൈവരക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് അര മണിക്കൂറോളം റോഡ് ഗതാഗത തടസ്സപ്പട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.