Jo Joseph: ജോ ജോസഫിനെതിരെ വ്യാജ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തൃക്കാക്കര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല ദൃശ്യങ്ങള്‍ സാമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. എസ്എച്ച്ഒ കെ എം ബിനീഷിന്റെ നേതൃത്വത്തിലാണ് കടമ്പഴിപ്പുറം ആലങ്ങാട് ഓടമ്പുള്ളി വീട്ടില്‍ ശബരീഷിനെ (43) അറസ്റ്റ് ചെയ്‌തത്.

ഡിവൈഎഫ്‌ഐ കടമ്പഴിപ്പുറം മേഖല കമ്മിറ്റി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. സജീവ ആര്‍എസ്എസ് സേവാഭാരതി പ്രവര്‍ത്തകനായ ശബരീഷ് കഴിഞ്ഞമാസം 24നാണ് വ്യാജ വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍വിട്ടു.

ആമയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി കെ ഷുക്കൂര്‍, ആലത്തൂര്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ്  നിയോജകമണ്ഡലം മണ്ഡലം സെക്രട്ടറി തേങ്കുറിശി വെമ്പലൂര്‍ അരിയക്കോട് വീട്ടില്‍ ശിവദാസന്‍ എന്നിവരെ വ്യാജ വീഡിയോ പങ്കുവച്ചതിന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Jo Joseph: ഡോ. ജോയുടേതെന്ന പേരില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

ഡോ. ജോ(Jo Joseph) യുടേതെന്ന പേരില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്സില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്(police)-. ഗൂഡാലോചനയില്‍
ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത് .

സൗദി അറേബ്യയിലെ സുഹൃത്ത് അയച്ചു തന്നതാണ് ദൃശ്യങ്ങള്‍ എന്ന പിടിയിലായ ഒ ഐ സി സി നേതാവ് നസീറിന്റെ മൊഴി പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. ദൃശ്യങ്ങളിലുള്ള യഥാര്‍ത്ഥ വ്യക്തിയെ കണ്ടെത്തിയെങ്കിലും അയാള്‍ പരാതി നല്‍കാന്‍ തയ്യാറായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here