
മട്ടണ്‍ കുറുമയും അരിപ്പത്തിരിയും
മട്ടണ്‍ – 500 ഗ്രാം
അരിപ്പൊടി – 250 ഗ്രാം
തേങ്ങാപ്പാല്‍ – 150 മില്ലി
സവാള – 3 എണ്ണം
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് – 2 എണ്ണം
തക്കാളി – 2 എണ്ണം
പെരുംജീകരം പൊടിച്ചത് – 1 ടീസ്പൂണ്‍
മുളക് പൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
കറിവേപ്പില – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
മട്ടണ്‍ കുറുമ തയാറാക്കാന്‍
സവാള, ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, തക്കാളി, പച്ചമുളക്, മുളക് പൊടി, മഞ്ഞള്‍ പൊടി, ഗരം മസാല, മല്ലിപ്പൊടി, കുരുമുളക് പൊടി, പെരുംജീരകം, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് മട്ടണ്‍ ചേര്‍ത്ത് അല്‍പ്പം വെള്ളവുമൊഴിച്ച ശേഷം വേവിച്ചെടുക്കുക. ഇതിലേക്ക് കറിവേപ്പിലയും തേങ്ങാപ്പാലും ചേര്‍ത്ത് തിളപ്പിക്കണം.
അരിപ്പത്തിരി തയാറാക്കാന്‍
ചൂട് വെള്ളത്തിലേക്ക് ഉപ്പും അരിപ്പൊടിയും ചേര്‍ത്തിളക്കിയ ശേഷം പരത്തി ചുട്ടെടുക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here