‘പ്ലാസ്റ്റിക് സര്‍ജറി ഒന്നും വേണ്ടപ്പാ..’; തന്റെ പരുക്കിനെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍|Vishnu Unnikrishnan

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് കഴിഞ്ഞ ദിവസം സിനിമാ ചിത്രീകരണത്തിനിടെ പൊള്ളലേറ്റിരുന്നു. വൈപ്പിനില്‍ ചിത്രീകരണത്തിനിടെയായിരുന്നു അപകടം സംഭവിച്ചത്. താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകള്‍ എത്തിയിരുന്നു. തന്റെ പരുക്കിനെ കുറിച്ച് ഇപ്പോഴിതാ താരം തന്നെ പങ്കുവെച്ചിരിക്കുകയാണ്.

തനിക്ക് പ്ലാസ്റ്റിക് സര്‍ജറി ഒന്നും ആവശ്യമില്ലായെന്ന് കുറിച്ചു കൊണ്ടാണ് വിഷ്ണു എത്തിയിരിക്കുന്നത്. വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പൊള്ളലേറ്റത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്.

‘വെടിക്കെട്ട്’ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിലവിളക്കിലെ എണ്ണ വീണ് കൈകള്‍ക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വിഷ്ണു പറയുന്നു. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാല്‍ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും വിഷ്ണു അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News