Hajj; സൗദിയിൽ നിന്ന് ഹജ്ജിനു പോകുന്നവർക്കുള്ള പാക്കേജുകൾ പ്രഖ്യാപിച്ചു

ഈ വർഷം സൗദിയിൽ നിന്ന് ഹജ്ജിനു പോകുന്നവർക്കുള്ള പാക്കേജുകൾ പ്രഖ്യാപിച്ചു. സൗദി ഹജ്ജ് ഉംറ മന്ത്രാലയ വെബ്സൈറ്റിലാണ് പാക്കേജുകൾ പ്രഖ്യാപിച്ചത്, ഹജ്ജിനുള്ള മാനദണ്ഡങ്ങളും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. 10,526 റിയാൽ മുതൽ 17,860 റിയാൽ വരെയുള്ള പാക്കേജുകൾ ആണ് ലഭ്യമായിട്ടുള്ളത്.

65 വയസ്സിൽ താഴെയായിരിക്കണം പ്രായം, ആരോഗ്യം ഉള്ള വ്യക്തി ആയിരിക്കണം, ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളൊന്നും ഉണ്ടാകരുത്, രജിസ്റ്റർ ചെയ്യേണ്ട വ്യക്തികൾ മറ്റൊരു അപേക്ഷയിൽ രജിസ്റ്റർ ചെയ്യരുത്, കൊറോണ രോഗം (കൊവിഡ്-19) ബാധിച്ചിട്ടില്ല അല്ലെങ്കിൽ അണുബാധ ഇല്ല എന്ന് ഉറപ്പ് വരുത്തുക, ഡയാലിസിസിന് വിധേയനായിട്ടില്ല അല്ലെങ്കിൽ കഴിഞ്ഞ ആറ് മാസങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട വിട്ടുമാറാത്ത രോഗങ്ങളൊന്നുംഇല്ലാതിരുന്നവർ എന്നിവക്ക് പുറമെ മുന്‍പ് ഹജ്ജ് ചെയ്തവരാകരുത് എന്നിവയാണ് നിബന്ധനകൾ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News