Rain; അടുത്ത മണിക്കൂറുകളിൽ 9 ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത; നാളെ 3 ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒമ്പത് ജില്ലകളിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് മഴ സാധ്യത. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ സാധ്യത തുടരുകയാണ്. ഇത് പ്രകാരം ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിയിലാണ് നാളെ യെല്ലോ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂൺ 6 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്.

Idukki:ഇടുക്കിയില്‍ ഇടിമിന്നലേറ്റ് ഒരു മരണം

https://www.kairalinewsonline.com/2022/06/03/522806.html

ഇടുക്കി കഞ്ഞിക്കുഴിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കഞ്ഞിക്കുഴി സ്വദേശി പാട്ടത്തില്‍ മൈക്കിള്‍ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News