തൃക്കാക്കരയില്‍ കെട്ടിവച്ച പണവും പോലും നഷ്ടത്തിലായി ബിജെപി

തൃക്കാക്കരയിൽ ബിജെപിക്ക്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 15 ശതമാനം വോട്ട്‌ കുറഞ്ഞതുമാത്രമല്ല. കെട്ടിവച്ച പണവുംപോകും. ഇത്തവണ ആകെ കിട്ടിയത്‌ 12,957 വോട്ട്‌.

ജനപ്രാതിനിധ്യ നിയമപ്രകാരം, ആകെ പോൾ ചെയ്‌ത വോട്ടിന്റെ ആറിലൊന്ന്‌ കിട്ടിയില്ലെങ്കിൽ കെട്ടിവച്ച പണം നഷ്‌ടമാകും. ആകെ പോൾ ചെയ്‌തത്‌ 1,35,349.  ആറിലൊന്നാകണമെങ്കിൽ 22,558 വോട്ട്‌ വേണം.

തൃക്കാക്കര മണ്ഡലമായതിനുശേഷം 2011ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 5935 വോട്ട്‌ മാത്രം ലഭിച്ച ബിജെപിക്ക്‌ 2016ൽ 21,247 വോട്ട്‌ കിട്ടി. 2021ൽ അതിനെക്കാൾ അയ്യായിരത്തിലേറെ വോട്ട്‌ കുറഞ്ഞെങ്കിലും 15,218 വോട്ടുനേടി.

കഴിഞ്ഞ രണ്ടുതവണയും സ്ഥാനാർഥിയായത്‌ പ്രധാന ബിജെപി നേതാവൊന്നുമല്ലാത്ത ബിസിനസുകാരൻ എസ്‌ സജി. ഈ ഉപതെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളിലൊരാളായ എ എൻ രാധാകൃഷ്‌ണൻ  സ്ഥാനാർഥിയായിട്ടും 2021ൽ ലഭിച്ചതിനേക്കാൾ 2526 വോട്ട്‌ കുറവ്‌.

Thrikkakkara : തൃക്കാക്കരയില്‍ ഉമാ തോമസ് വിജയിച്ചു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉമാ തോമസിന് വിജയം. 24000ത്തിലധികം ലീഡ് നേടിയാണ് ഉമ വിജയിച്ചത്.പി ടി തോമസിന്‍റെ ലീഡ് ഉമ മറികടന്നു.

ആറു റൗണ്ട് കഴിഞ്ഞപ്പോഴേക്കും ഉമാ തോമസ്, ഭർത്താവും മുൻ എംഎൽഎയുമായ പി ടി തോമസിന്റെ ഭൂരിപക്ഷം പിന്നിട്ടിരുന്നു. 14,239 ആയിരുന്നു പി ടി തോമസിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം.

ബിജെപിക്ക് ഉപതെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാണ്.തപാൽ വോട്ടുകളിൽ ഉമാ തോമസ് ഒരു വോട്ടിന്റെ ലീഡാണ് നേടിയത്‌. ഉമ തോമസിന് മൂന്നും എൽഡിഎഫിന്റെ ജോ ജോസഫിനും ബിജെപിയുടെ എ എൻ രാധാകൃഷ്ണനും രണ്ടു വോട്ടു വീതവും ലഭിച്ചു. മൂന്ന് വോട്ട് അസാധുവുമായി.

എറണാകുളം മഹാരാജാസ് കോളജിൽ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്.

യുഡിഎഫിനായി ഉമാ തോമസ്, എൽഡിഎഫിനായി ഡോ. ജോ ജോസഫ്, എൻഡിഎയുടെ എ എൻ രാധാകൃഷ്ണൻ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പ്രമുഖര്‍. പി ടി തോമസിന്റെ ആകസ്മിക നിര്യാണത്തെത്തുടർന്നാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News