Congress : രാജ്യസഭാ തെരഞ്ഞെടുപ്പ്: ബിജെപിയെ പേടിച്ച് റിസോർട്ട് രാഷ്ട്രീയം തുടര്‍ന്ന് കോണ്‍ഗ്രസ്

രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ അട്ടിമറിക്കാനുള്ള നീക്കം ബിജെപി ശക്തമാക്കിയതോടെ റിസോർട്ട് രാഷ്ട്രീയവും തുടരുന്നു. ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് എംഎൽഎമാർ റിസോർട്ടുകളിൽ തന്നെ തുടരുകയാണ്.

മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നതിനിടെ രാജ്യസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി ലഭിച്ചാൽ കോണ്‍ഗ്രസിന്റെ മുന്നോട്ട് പോക്ക് വലിയ പ്രതിസന്ധിയിലാകും. പല സംസ്ഥാനങ്ങളിലും പ്രവർത്തകരുടെ എതിർപ്പ് മറികടന്നുള്ള AICC സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് പാർട്ടിയിൽ ഉടലെടുത്ത പ്രതിസന്ധി മുതലെടുക്കാനാണ് ബിജെപി നീക്കം.

ഇതോടെയാണ് രാജസ്ഥാനിലും ഹരിയാനയിലും എംഎല്‍എമാരെ കോൺഗ്രസ് റിസോർട്ടിലേക്ക് മാറ്റിയത്. രാജസ്ഥാനിൽ കോൺഗ്രസിന് 108 എംഎല്‍എമാരുണ്ട്. ബിജെപിക്ക് 71 എംഎല്‍എമാരും. എന്നാലും ബിജെപി നീക്കങ്ങൾ കോൺഗ്രസിനെ ആശങ്കയിൽ ആകുന്നുണ്ട്. ഇത് കണക്കിൽ എടുത്താണ് എംഎല്‍എമാരെ ഉദയ്പൂരിലെ റിസോർട്ടിലേക്ക് മാറ്റിയത്.

പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ അടക്കം ഇരട്ടപദവി ഒഴിവാക്കിയിരുന്നു. ഗോവിന്ദ് മേഘവൽ മന്ത്രിസ്ഥാനവും ഒഴിഞ്ഞിരുന്നു. ഈ നേതാക്കൾ എല്ലാം പാർട്ടി നേതൃത്വവുമായി അകല്‍ച്ചയിലാണ്. ഇതിന് പുറമെ ഹരിയാനയിലും കോൺഗ്രസ് പ്രതിസന്ധി നേരിടുന്നത്.

ഹരിയാനയിൽ നിയമസഭയിലെ അംഗ സംഖ്യയുടെ അടിസ്ഥാനത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഓരോ സീറ്റില്‍ വിജയിക്കാന്‍ കഴിയും. 90 അംഗ നിയമസഭയിൽ 40 എംഎല്‍എമാരാണ് ബിജെപിക്ക് ഉള്ളത്. കോൺഗ്രസിന് 31 അംഗങ്ങളും.

ഒരു സീറ്റില്‍ ബിജെപിയുടെ കൃഷ്ണലാല്‍ പന്‍വര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. രണ്ടാം സീറ്റില്‍ കോണ്‍ഗ്രസിന്റെ അജയ് മാക്കനെ വീഴ്ത്താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മാധ്യമ സ്ഥാപന മേധാവി കാര്‍ത്തികേയ ശര്‍മയെ ആണ് ബിജെപി രംഗത്തിറക്കിയിട്ടുള്ളത്. ഹരിയാനയിലെ കോൺഗ്രസിലെ ഇടഞ്ഞ് നിൽക്കുന്ന എംഎല്‍എമാരെ കൂടെ നിർത്തുക വെച്ചാണ് ബിജെപി ഇങ്ങനെയൊരു നീക്കം നടത്തിയത്.

ഹരിയാനയിലെ 28 എംഎൽമാരെയാണ് ഛത്തീസ്ഗഡിലെ റിസോർട്ടിലേക്ക് മാറ്റിയത്. ബിജെപിയുടേയും സഖ്യകക്ഷിയായ ജനനായക് ജനതാ പാർട്ടിയുടേയും സ്വതന്ത്ര എം എൽ എ മാരുടേയും വോട്ടിനൊപ്പം കോൺഗ്രസിലെ അതൃപ്തർ കൂടി തുണച്ചാൽ കാർത്തികേയ ശർമ്മ രാജ്യസഭയിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News