Innocent Children: ഇന്ന് നിഷ്കളങ്കരായ കുട്ടികളുടെ ദിനം

ഇന്ന് നിഷ്കളങ്കരായ കുട്ടികളുടെ ദിനം. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സമൂഹത്തെ ബോധവത്ക്കരിക്കുന്നതിനാണ് ജൂൺ 4 ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ നിഷ്കളങ്ക കുട്ടികളുടെ ദിനമായി ആചരിക്കുന്നത്.

വേദനകളുടെയും കഷ്ടപ്പാടുകളുടെയും അവസ്ഥകളിലൂടെ കടന്നു പോകുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്. 536 ദശലക്ഷം കുട്ടികൾ സംഘർഷങ്ങളോ ദുരന്തങ്ങളോ ബാധിച്ച രാജ്യങ്ങളിൽ താമസിക്കുന്നുണ്ട്. യുദ്ധങ്ങൾ, ആഭ്യന്തര കലാപങ്ങൾ, അഭയാർഥി പ്രവാഹങ്ങൾ തുടങ്ങിയവ കുട്ടികളെ അക്രമത്തിനും ചൂഷണത്തിനും ഇരകളാക്കുന്നു.

ഓരോ യുദ്ധങ്ങളും ധാരാളം കുട്ടികളെ അനാഥരാക്കുന്നു, കുടുംബങ്ങളിൽ നിന്ന് അകറ്റുന്നു. പ്രതിവർഷം 200 ദശലക്ഷത്തിലധികം കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു. 1982 ലെ ലെബനൻ യുദ്ധം ലേബനിലെയും പാലസ്തീനിലെയും നിഷ്കളങ്കരായ ധാരാളം കുട്ടികളെ അക്രമത്തിനിരയാക്കി.

1982 ആഗസ്റ്റ് 19 നു കൂടിയ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ യുദ്ധങ്ങളിൽ നരകയാതന അനുഭവിക്കുന്ന കുട്ടികളുടെ ഉത്ഥാനത്തിനു വേണ്ടി ജൂൺ 4 അക്രമണത്തിനിരയായ നിരപരാധികളായ കുട്ടികളുടെ ദിനമായി തെരഞ്ഞെടുക്കുകയായിരുന്നു.കുട്ടികൾക്കെതിരായ എല്ലാത്തരം അക്രമങ്ങളും ദുരുപയോഗങ്ങളും ചൂഷണങ്ങളും അവഗണനകളും അവസാനിപ്പിക്കുക എന്ന ലക്ഷ്യം ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൂചികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

2030 ഓടെ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതെയാക്കുവാനുള്ള ശ്രമത്തിലാണ് ലോകരാഷ്ട്രങ്ങൾ. എന്നിട്ടും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

യുക്രൈൻ യുദ്ധത്തിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നത് ഏകദേശം എഴുപത്തിയഞ്ച് ലക്ഷം കുട്ടികളാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്റെ 2022 മെയ് 1 വരെയുള്ള കണക്കുകൾ പ്രകാരം യുക്രൈൻ യുദ്ധത്തിൽ നേരിട്ട് ഇരകളായത് 545 കുട്ടികളാണ്. ഇവരിൽ 226 പേർ കൊല്ലപ്പെടുകയും 319 പേർക്ക് പരിക്കേൽക്കുകപ്പെടുകയുമാനുണ്ടായത്.

സമൂഹത്തിന്റെ ഭാവി കുട്ടികളിലാണ് . ബാല്യകാലത്തെ അനുഭവങ്ങളുടെ നേർച്ചിത്രമാകും ഓരോ കുട്ടികളെയും മുന്നോട്ടു നയിക്കുക. അതിനാൽ ഭാവി വാഗ്ദാനങ്ങളായ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ ജനങ്ങളിൽ അവബോധം പ്രചരിപ്പിക്കുവാനും സമൂഹത്തിനു സാധിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News