s p balasubrahmanyam: പാട്ടിന്റെ മാന്ത്രികന്‍ എസ്പിബിയ്ക്ക് ഇന്ന് പിറന്നാള്‍ ദിനം

എസ് പി ബാലസുബ്രഹ്മണ്യം എന്ന ഇതിഹാസ ഗായകന്‍ നമ്മെ വിട്ട് പോയത് 2020 സെപ്ര്റംബറിലാണ്. അദ്ദഹത്തിന്റെ വേര്‍പാടിന് ശേഷമുള്ള രണ്ടാമത്തെ പിറന്നാളാണ് ഇന്ന്.

1946 ജൂണ്‍ 4നാണ് നിത്യഹരിത ഗായകനായ എസ്പി ബാലസുബ്രഹ്മണ്യം ജനിച്ചത്. ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 39,000ലധികം ഗാനങ്ങള്‍ പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി പാടിയിട്ടുണ്ട്.

സംഗീത സംവിധായകന്‍, പിന്നണി ഗായകന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ നിരവധി രംഗങ്ങളിലാണ് എസ്പിബി പ്രവര്‍ത്തിച്ചത്. 16 ഭാഷകളില്‍ നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങളാണ് ആലപിച്ചത്.

എംജി ആര്‍ നായകനായ ‘അടിമൈപ്പെണ്‍’ എന്ന ചിത്രത്തിലെ ഗാനമാണ് അദ്ദേഹത്തിന്റെ തമിഴിലെ ആദ്യ ഹിറ്റ് ഗാനം. 1979ല്‍ ‘ശങ്കരാഭരണം’ എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ പുരസ്‌കാരവും ലഭിച്ചു. യേശുദാസിന് ശഷേം ഏറ്റവും കൂടുതല്‍ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഗായകനാണ് എസ്പി ബാലസുബ്രഹ്മണ്യം.

കാലങ്ങളും അതിരുകളും കടന്നു ഇന്നും ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ മായാത്ത അടയാളമായി തങ്ങിനില്‍ക്കുന്ന ആ ശബ്ദം. പിന്നണി ഗാനരംഗത്തെ അനിഷേധ്യനായ ഗായകന്‍ എസ് പി ബി എന്ന എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ജന്മദിനത്തില്‍ 16 ഭാഷകളിലായി പാടി നേടിയ ലക്ഷക്കണക്കിന് ആരാധകര്‍ക്ക് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം. കൊവിഡിന്റെ പിടിയിലമര്‍ന്ന് മരണക്കിടക്കയില്‍ പോലും സംഗീതം അദ്ദേഹത്തെ അനശ്വരനാക്കി.

‘ആയിരം നിലവേ വാ’ എന്ന് പാടി സംഗീതലോകത്തെ കീഴടക്കിയ ആ ശബ്ദം പിന്നീടങ്ങോട്ട് വിവിധ ഭാഷകളില്‍ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമായി മാറുകയായിരുന്നു. പാട്ടുജീവിതം തുടങ്ങിയതിനു ശേഷം അമ്പതു വര്‍ഷത്തോളം മുടങ്ങാതെ ദിനംപ്രതി പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിരുന്ന അപൂര്‍വ വിസ്മയം കൂടിയായി അദ്ദേഹം മാറി. ടി എം സൗന്ദരരാജനെയും പി ബി ശ്രീനിവാസിനെയും പോലുള്ള അതികായന്മാര്‍ വാഴുന്നിടത്തായിരുന്നു ഔപചാരിക സംഗീതപഠനങ്ങളൊന്നും പൂര്‍ത്തിയാക്കാതെ തന്നെ എസ് പി ബി സ്വന്തം പേര് ഉറപ്പിച്ചത്.

ശാസ്ത്രീയ സംഗീതത്തില്‍ അതിവിദഗ്ധരായ അനേകം ഗായകരെ മറികടന്നാണ് ഈ നേട്ടം എസ് പി ബി നേടിയതെന്നതും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ലയങ്ങള്‍ക്കും താളങ്ങള്‍ക്കും രാഗങ്ങള്‍ക്കുമിടയിലൂടെ ഇഴചേര്‍ന്നൊഴുകുന്ന അഭൗമ ശബ്ദത്തിന്റെ അലയൊലികള്‍ക്ക് മരണമില്ല. ‘ശങ്കരാഭരണ’ത്തിന്റെ ആഢ്യത്തവും, ‘ഇളമൈ ഇതോ ഇതോ’യുടെ ചടുലതയും എങ്ങനെ മറക്കാനാണ്? ‘താരാപഥം ചേതോഹരം’, ‘കാക്കാല കണ്ണമ്മാ’, എന്നീ മലയാള ഗാനങ്ങളും ഹൃദ്യമാണ്. എടുത്ത് പറയാന്‍ അനേകം ഗാനങ്ങള്‍ പാടിയ എസ് പി ബിയുടെ ശബ്ദം ഇന്നും ദീപ്ത സ്മരണയാണ്.

സെപ്റ്റംബര്‍ 25നാണ് എസ്പിബി നമ്മെ വിട്ടു പോയത്. കൊവിഡ് ബാധിതനായാണ് എസ്പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ആരോഗ്യ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News