P Rajeev : തൃക്കാക്കരയില്‍ എല്‍ ഡി എഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് കൂടിയെന്ന് മന്ത്രി പി.രാജീവ്

തൃക്കാക്കരയില്‍ എല്‍ ഡി എഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് കൂടിയെന്ന് മന്ത്രി പി.രാജീവ്. എല്‍ഡിഎഫിന്റെ പിന്തുണയ്ക്ക് കുറവുണ്ടായിട്ടില്ല. എന്നാല്‍ എല്‍ ഡി എഫിന് എതിരായ വോട്ടുകള്‍ ഏകോപിപ്പിക്കപ്പെട്ടുവെന്നും സാധ്യമായ രീതിയില്‍ എല്‍ ഡി എഫ് നല്ല മത്സരം കാഴ്ചവെച്ചുവെന്നും പി.രാജീവ് പറഞ്ഞു.

പാർട്ടി സ്ഥാനാർത്ഥിയെയാണ് മണ്ഡലത്തിൽ അവതരിപ്പിച്ചത്. അതിൽ പോരായ്മയുണ്ടായിട്ടില്ലെന്നും രാജീവ് പറഞ്ഞു. വലത് പക്ഷ സ്വാധീനം കൂടുതലുള്ള മണ്ഡലമാണ് തൃക്കാക്കര. മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ച് വന്ന മണ്ഡലത്തിൽ സാധ്യമാകുന്ന രീതിയിൽ മുന്നേറാൻ ഇടത് മുന്നണി ശ്രമിച്ചു.

എന്നാൽ ഇടത് വിരുദ്ധ വോട്ടുകൾ ഏകീകരിച്ചതും പിടി തോമസ് സഹതാപഘടകവും  പ്രവർത്തിച്ചത് തിരിച്ചടിയായി. എതിരാളികൾ ഇടത് മുന്നണിക്കെതിരെ ഒരുമിച്ചു. കണക്കുകൾ നോക്കുമ്പോൾ തൃക്കാക്കരയിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ടും വോട്ട് ശതമാനവും കൂടി.

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പുകളിലും പഞ്ചായത്തു തെരഞ്ഞെടുപ്പുകളിലും എറണാകുളം ജില്ല ഇടത് മുന്നണിക്ക് അനുകൂലമായിരുന്നില്ല. അതിന്റെ കാരണം പഠിക്കും. തോൽവിക്ക് കാരണമായ കാര്യങ്ങൾ വിലയിരുത്തി മാറ്റങ്ങൾ വരുത്തി ജില്ലയിലും മണ്ഡലത്തിലും മുന്നേറാൻ ശ്രമിക്കുമെന്നും രാജീവ് വിശദീകരിച്ചു.

Thrikkakkara : തൃക്കാക്കരയിലെ വിജയത്തിന്‍റെ മു‍ഴുവന്‍ ക്രെഡിറ്റും വിഡി സതീശന് നല്‍കുന്നതില്‍ മുതിര്‍ന്ന നേതാക്കളും അസംതൃപ്തര്‍

തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് കാരണമായേക്കും. വിജയത്തിന്‍റെ മു‍ഴുവന്‍ ക്രെഡിറ്റും വിഡി സതീശന്‍റെ നേതൃത്വത്തിന് മാത്രം നല്‍കുന്നതില്‍ പല മുതിര്‍ന്ന നേതാക്കളും അസംതൃപതരാണ് . തുടര്‍ച്ചയായി വോട്ട് ചോര്‍ച്ച ഉണ്ടാവുന്നത് ബിജെപി നേതൃത്വത്തെയും അസ്വസ്ഥരാക്കുന്നു.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് പാഠം ഉള്‍കൊണ്ട് വിജയിക്കാനുളള ഗൃഹപാഠമാണ് എല്‍ഡിഎഫ് ചെയ്യാന്‍ പോകുന്നത്. ബൂത്ത് അടിസ്ഥാനത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിലയിരുത്തി അടുത്ത തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ആണ് സിപിഐഎം ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന.

എന്നാല്‍ വിജയിച്ചപ്പോള്‍ അതിന്‍റെ ക്രൈഡിറ്റ് ആര്‍ക്ക് എന്നതിലാണ് കോണ്‍ഗ്രസിലെ പുതിയ ചോദ്യം. വിജയത്തിന് ഒറ്റ അവകാശി അത് വിഡി സതീശന്‍ മാത്രമേന്ന്  സ്ഥാപിക്കാന്‍ സതീശന്‍ അനുകൂലികള്‍ നടത്തുന്ന ശ്രമമാണ് മുതിര്‍ന്ന നേതാക്കളെ അലോസരപ്പെടുത്തുന്നത്. പുതിയ നേതൃത്വത്തിന്‍റെ വിജയമെന്ന് കെ സുധാകരന്‍ പറയുമ്പോള്‍ അത് ചെന്ന് തറക്കുന്നത് പ‍ഴയ നേതൃത്വമായ ഉമ്മന്‍ചാണ്ടി, ചെന്നിത്തല സഖ്യത്തിലാണ് .

കൂട്ടായ വിജയം എന്ന് തിരുത്താന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചെങ്കിലും വിഡി സതീശന്‍ അനുകൂലികള്‍ ദി റിയല്‍ ലീഡര്‍ എന്ന തലക്കെട്ടില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറയ്ക്കുന്ന തിരക്കിലാണ് . വിജയം തന്‍റെ വ്യക്തിപരമായ അക്കൗണ്ടിലേക്ക് മാറ്റാണ് സതീശന്‍റെ ശ്രമെന്ന് വ്യക്തം. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ അടുപ്പിക്കാതെ സതീശന്‍ ഏകാധിപത്യം കാട്ടിയെന്ന വിമര്‍ശനം പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉണ്ട്.

ബിജെപിയുടെ സ്ഥിതിയാണ് ഏറെ പരിതാപകരം, കൊട്ടിഘോഷിച്ച് പ്രസിഡന്‍റ് ആയ കെ സുരേന്ദ്രന്‍ നയിച്ച നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏക സീറ്റ് ആയ നേമം പോലും നഷ്ടമായി. 2016 ലഭിച്ച വോട്ട് പോലും നിലനിര്‍ത്താന്‍ ആവുന്നില്ലെന്നതാണ് ബിജെപി നേരിടുന്ന ദുര്യോഗമെന്ന് പല മുതിര്‍ന്ന നേതാക്കള്‍ പോലും രഹസ്യമായി സമ്മതിക്കുന്നു.

പ്രാദേശിക നേതാവ് മല്‍സരിച്ചപ്പോള്‍ നേടിയ വോട്ട് പോലും നേടാന്‍ ക‍ഴിയാത്ത സംസ്ഥാന നേതാവായ എ എന്‍ രാധാകൃഷ്ണന്‍റെ രാഷ്ടീയ ഭാവി വലിയ ചോദ്യ ചിഹ്നമാകുകയാണ് . സംസ്ഥാന നേതൃത്വത്തില്‍ അ‍ഴിച്ച് പണി വേണ്ടി വരുമെന്ന സൂചന ബിജെപി കേന്ദ്ര നേതൃത്വം നല്‍കി ക‍ഴിഞ്ഞു.

ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി  ഭരണരംഗത്ത് പദവിയിലിരിക്കുന്ന ഒരു നേതാവിനെ കേരളത്തിലേക്ക് മടക്കി കൊണ്ട് വന്ന സംസ്ഥാന അധ്യക്ഷനാക്കിയേക്കും എന്ന സൂചനയാണ് നിലവിലുളളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News