ഹൈദരാബാദ് കൂട്ട ബലാത്സംഗം; ഒരാള്‍ കൂടി അറസ്റ്റില്‍|Arrest

ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളായ 5 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു. കേസില്‍ നിലവില്‍ 2 പ്രതികള്‍ അറസ്റ്റിലായിരുന്നു.

ഇടുക്കി പൂപ്പാറ കൂട്ടബലാത്സംഗ കേസ്; 2 പേര്‍ കൂടി അറസ്റ്റില്‍

ഇടുക്കി പൂപ്പാറ കൂട്ടബലാത്സംഗ കേസില്‍ 2 പേര്‍ കൂടി അറസ്റ്റിലായി. പൂപ്പാറ കൂട്ട ബലാത്സംഗ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ആയ ഇതര സംസ്ഥാന തൊഴിലാളികള്‍ ആണ് പിടിയില്‍ ആയത്. മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാര്‍ യാദവ്, ഖേം സിങ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടി ചൈല്‍ഡ് ലൈന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇപ്പോള്‍ രണ്ട്പേര്‍ കൂടി അറസ്റ്റിലായതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 8 ആയി. രാജകുമാരി പൂപ്പാറ എന്നിവിടങ്ങളില്‍ വച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയെ തേയിലത്തോട്ടത്തില്‍ വച്ച് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരുക്കുമ്പോഴായിരുന്നു ക്രൂരത. സുഹൃത്തിനൊപ്പം ഓട്ടോ റിക്ഷയില്‍ സ്ഥലം കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. യാത്രാമധ്യേ ബെവ്കോ ഔട്ട് ലെറ്റില്‍ നിന്നും സുഹൃത്ത് മദ്യം വാങ്ങി. തുടര്‍ന്ന് ഇരുവരും തേയിലത്തോട്ടത്തിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News