ട്രാവലര്‍ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടി;5 പേര്‍ പിടിയില്‍

ട്രാവലര്‍ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടിയ 5 പേര്‍ പിടിയിലായി. മണ്ണുത്തി പൊലീസും സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ വലയിലാക്കിയത്. പൂമല സ്വദേശി ഷിനു രാജിനെയാണ് ബന്ദിയാക്കി 50000 രൂപ തട്ടിയെടുത്തത്. കഴിഞ്ഞ 27നായിരുന്നു സംഭവം നടന്നത്. ട്രാവലര്‍ തട്ടിക്കൊണ്ടുപോയ ശേഷം ഉടമയായ ഷിനു വിനെ വിളിച്ചു വരുത്തുകയായിരുന്നു. ട്രാവലര്‍ നല്‍കിയെങ്കിലും ഷിനുവിനെ ബന്ദിയാക്കി ചിറയ്ക്കലെത്തിച്ച് തല്ലിച്ചതച്ചു. പണമാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം നടത്തിയത്. തുടര്‍ന്ന് 50000 രൂപ കൈമാറി.

തൃശൂര്‍ സ്വദേശികളായ രാഹുല്‍, ആദര്‍ശ്, ബിബിന്‍ രാജ്, ബാബുരാജ്, അമല്‍ എന്നിവരാണ് പിടിയിലായ പ്രതികള്‍. 4 പേര്‍ കൂടി വൈകാതെ വലയിലാവുമെന്ന് പൊലീസ് അറിയിച്ചു.

ഹൈദരാബാദ് കൂട്ട ബലാത്സംഗം; ഒരാള്‍ കൂടി അറസ്റ്റില്‍|Arrest

ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളായ 5 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു. കേസില്‍ നിലവില്‍ 2 പ്രതികള്‍ അറസ്റ്റിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News