Breaking:തൃക്കാക്കരയില്‍ വോട്ട് ചോര്‍ച്ച സംഭവിച്ചു;തനിയ്ക്ക് കിട്ടേണ്ട വോട്ടുകള്‍ ഉമ തോമസിന് ലഭിച്ചു; എ എന്‍ രാധാകൃഷ്ണന്‍ കൈരളി ന്യൂസിനോട്

തൃക്കാക്കരയിലെ വോട്ട് ചോര്‍ച്ച തുറന്ന് സമ്മതിച്ച് ബി ജെ പി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍. തനിയ്ക്ക് കിട്ടേണ്ട വോട്ടുകള്‍ ഉമ തോമസിന് ലഭിച്ചതായി എ എന്‍ രാധാകൃഷ്ണന്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു. എ എന്‍ രാധാകൃഷ്ണന് വോട്ട് ചെയ്താല്‍ എല്‍ഡിഎഫ് ജയിക്കുമെന്ന പ്രതീതി ഉണ്ടായി.

എല്‍ ഡി എഫ് വിരുദ്ധ വോട്ടുകളുടെ ഏകീകരണവും സഹതാപ തരംഗവും ഉമയുടെ വിജയത്തിന് കാരണമായി. 24,000 വോട്ടുകള്‍ ബി ജെ പി പ്രതീക്ഷിച്ചിരുന്നതായും എ എന്‍ രാധാകൃഷ്ണന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. വോട്ട് കുറഞ്ഞത് സംബന്ധിച്ച് പാര്‍ട്ടി പരിശോധന നടത്തും. എ ഗ്രേഡ് മണ്ഡലമാക്കി മാറ്റാനുള്ള ബി ജെ പിയുടെ പരിശ്രമം വിജയിച്ചില്ലെന്നും എ എന്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News