KSRTC ശമ്പളവിഷയം;സര്‍ക്കാര്‍ ഇടപെടേണ്ട ഘട്ടത്തിലേക്ക് എത്തിയിട്ടില്ല:മന്ത്രി ആന്റണി രാജു|Antony Raju

(KSRTC)കെഎസ്ആര്‍ടിസിയിലെ ശമ്പള വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു(Antony Raju). ധനവകുപ്പ് തുക അനുവദിക്കുന്നത് അനുസരിച്ച് ശമ്പളം നല്‍കും. ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്‌മെന്റ് ശ്രമം തുടരുന്നുവെന്നും വരുമാനം നഷ്ടപ്പെടുത്തിക്കൊണ്ട് കെഎസ്ആര്‍ടിസി യൂണിയനുകള്‍ പണിമുടക്കരുതെന്നും ആന്റണി രാജു പറഞ്ഞു. മെയ് മാസത്തില്‍ 193 കോടി രൂപയോളം ടിക്കറ്റ് വരുമാനമായി ലഭിച്ചിട്ടും ശമ്പളം നല്‍കാന്‍ പണമില്ല എന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞതവണ പ്രതിസന്ധി രൂക്ഷമായപ്പോള്‍ ശമ്പളം നല്‍കാന്‍ എടുത്ത ഓവര്‍ഡ്രാഫ്റ്റ്, വായ്പ, ഡീസല്‍ എന്നിവയ്ക്ക് പണമടച്ചുകഴിഞ്ഞാല്‍ പിന്നെ KSRTC യുടെ കൈയില്‍ പണമില്ല.

46 കോടി ഓവര്‍ഡ്രാഫ്റ്റിനും 90 കോടി ഡീസലിനും അടയ്‌ക്കേണ്ടിവന്നു. എണ്ണക്കമ്പനികളാകട്ടെ കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ കടം നല്‍കുന്നതുമില്ല. അടിയന്തര ധസഹായമായി 65 കോടി രൂപ ധനവകുപ്പിനോട് ആവശ്യപ്പെട്ടത്തായി ഗതാഗത മത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ശമ്പളം വൈകും എന്ന് മാനേജ്മെന്റ് തൊഴിലാളിസംഘടന നേതാക്കളെ അറിയിച്ചു. തുടര്‍ന്ന്, സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി., ബി.എം.എസ്. യൂണിയനുകള്‍ മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ച ബഹിഷ്‌കരിച്ചു. ശമ്പളം എന്നുനല്‍കാന്‍ കഴിയുമെന്ന് അറിയിച്ചിട്ട് ചര്‍ച്ചയാകാം എന്ന നിലപാടാണ് സംഘടനകള്‍ സ്വീകരിച്ചത്. തിങ്കളാഴ്ച മുതല്‍ സി.ഐ.ടി.യു. ഉള്‍പ്പടെ വിവിധ സംഘടനകള്‍ ചീഫ് ഓഫീസിനുമുന്നില്‍ പ്രതിഷേധം തുടങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here