Fish Butter Masala: നാവില്‍ കപ്പലോടും; ഫിഷ് ബട്ടര്‍ മസാല

മീന്‍ കറികള്‍ പല തരത്തില്‍ ഉണ്ടാക്കാറുണ്ടെങ്കിലും  ഫിഷ് ബട്ടര്‍ മസാലയുടെ(fish butter masala) ടേസ്റ്റ് ഒന്നു വേറെ തന്നെയാണ്. ഉച്ചയ്ക്ക ചോറിനൊപ്പം ഈ കറിയുണ്ടെങ്കില്‍ ജോറാവും. അടിപൊളി ഫിഷ് ബട്ടര്‍ മസാല തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1.മീന്‍  – ഒരു കിലോ

2.മുളകുപൊടി – രണ്ടു വലിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

3.എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

4.വെണ്ണ – 100 ഗ്രാം

5.സവാള പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂണ്‍

6.ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂണ്‍

മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

മീന്‍ വൃത്തിയാക്കി നന്നായി വരഞ്ഞു വയ്ക്കണം. മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ യോജിപ്പിച്ചു മസാല തയാറാക്കുക. ഇതില്‍ നിന്നു കുറച്ചു മസാല മീനില്‍ പുരട്ടി അരമണിക്കൂര്‍ വയ്ക്കണം. പിന്നീട് ഈ മീന്‍, അല്പം എണ്ണ ചൂടാക്കിയതില്‍ വറുത്തു മാറ്റി വയ്ക്കണം. വെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റി, സവാള നിറം മാറുമ്പോള്‍ ബാക്കിയുള്ള മസാല ചേര്‍ത്തു വഴറ്റുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ടുമാറ്റോ സോസും മല്ലിയിലയും ചേര്‍ത്തിളക്കി ചെറുതീയില്‍ വയ്ക്കുക. നന്നായി തിളയ്ക്കുമ്പോള്‍ ഇതില്‍ മീന്‍ ചേര്‍ത്തു വേവിക്കണം. ഗ്രേവി കുറുകുമ്പോള്‍ വാങ്ങി വെയ്ക്കുക. നാവില്‍ കപ്പലോടുന്ന ഫിഷ് ബട്ടര്‍ മസാല തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here