85 വയസുകാരിക്ക് കൊച്ചുമകളുടെ ഭര്‍ത്താവില്‍ നിന്ന് പീഡനം

കോന്നിയില്‍(Konni) കൊച്ചുമകളുടെ ഭര്‍ത്താവ് 85കാരിയെ പീഡിപ്പിച്ചു. പ്രതി ശിവദാസനെ കോന്നി പൊലീസ്(police) അറസ്റ്റ് ചെയ്തു. 85കാരി അംഗന്‍വാടി ഹെല്‍പ്പറോട് പരാതി പറയുകയായിരുന്നു. ഇവരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. വിവരം പുറത്ത് പറയാതിരിക്കാന്‍ കുടുംബാംഗങ്ങള്‍ നിര്‍ബന്ധിച്ചിരുന്നതായി പരാതിക്കാരി പറഞ്ഞു.

ട്രാവലര്‍ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടി; 5 പേര്‍ പിടിയില്‍

ട്രാവലര്‍ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടിയ 5 പേര്‍ പിടിയിലായി. മണ്ണുത്തി പൊലീസും സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ വലയിലാക്കിയത്. പൂമല സ്വദേശി ഷിനു രാജിനെയാണ് ബന്ദിയാക്കി 50000 രൂപ തട്ടിയെടുത്തത്. കഴിഞ്ഞ 27നായിരുന്നു സംഭവം നടന്നത്. ട്രാവലര്‍ തട്ടിക്കൊണ്ടുപോയ ശേഷം ഉടമയായ ഷിനു വിനെ വിളിച്ചു വരുത്തുകയായിരുന്നു. ട്രാവലര്‍ നല്‍കിയെങ്കിലും ഷിനുവിനെ ബന്ദിയാക്കി ചിറയ്ക്കലെത്തിച്ച് തല്ലിച്ചതച്ചു. പണമാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം നടത്തിയത്. തുടര്‍ന്ന് 50000 രൂപ കൈമാറി.

തൃശൂര്‍ സ്വദേശികളായ രാഹുല്‍, ആദര്‍ശ്, ബിബിന്‍ രാജ്, ബാബുരാജ്, അമല്‍ എന്നിവരാണ് പിടിയിലായ പ്രതികള്‍. 4 പേര്‍ കൂടി വൈകാതെ വലയിലാവുമെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here