സോഷ്യല്‍ മീഡിയ ഭീമന്മാര്‍ ഉയര്‍ത്തുന്ന ഭീഷണികള്‍; ഉല്ലേഖ് എന്‍ പിയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു

ഫെയ്‌സ്ബുക്ക്(facebook) ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഭീമന്മാര്‍ ടെക്‌നോളജി ലോകത്തിന് ഒരു ഭീഷണി വരെയായി ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസരത്തിലാണ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഉല്ലേഖ് എന്‍ പിയുടെ(Ullekh N P) കുറിപ്പ് ശ്രദ്ധേയമാവുന്നത്. ഫെയ്‌സ്ബുക്ക് ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ പൊളിറ്റിക്കല്‍ ധൃവീകരണം നടത്തുന്നുവെന്ന വിവരം ഫെയ്‌സ്ബുക്കിനെ അറിയിച്ച സോഫിയെക്കുറിച്ചാണ് ഉല്ലേഖ് എന്‍ പി കുറിപ്പില്‍ പറയുന്നത്. വന്‍ ടെക്ക് കമ്പനികള്‍ സൂക്ഷമായി വിലയിരുത്തപ്പെടേണ്ടതിന്റെ ആവശ്യകത എത്രമാത്രം പ്രസക്തമാണെന്നും ഉല്ലേഖ് എന്‍ പി കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സെപ്റ്റംബര്‍ 2020 ഇല്‍ ആണ് Sophie Zhang ഫേസ്ബുക് വിട്ടത്. ഡാറ്റാ സയന്റിസ്റ്റ് ആയിരുന്ന അവരുടെ ചുമതല ഫേക്ക് അക്കൗണ്ട്കള്‍ കണ്ടുപിടിക്കുക എന്നതായിരുന്നു. പൊളിറ്റിക്കല്‍ മാനിപ്പുലേഷന്‍ നടത്തുന്ന രാഷ്ട്രീയക്കാരെയും ഭരണാധികാരികളെയും തന്റെ കമ്പനിയിലെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ട് വരിക എന്നതും അവരുടെ ജോലിയായിരുന്നു. ഇന്ത്യ അടക്കമുള്ള 25ഓളം രാജ്യങ്ങളില്‍ ഭരണാധികാരികള്‍ പൊളിറ്റിക്കല്‍ ധൃവീകരണം നടത്താന്‍ ഫേസ്ബുക് ദുര്‍വിനിയോഗിച്ചു എന്നത് ഫേസ്ബുക്കിനെ അവര്‍ അറിയിച്ചു. പക്ഷെ മുകളില്‍ നിന്ന് പല രാജ്യങ്ങളുടെ കാര്യത്തിലും ഒരു തീരുമാനവും ഉണ്ടായില്ല. ‘For my friends, everything. For my enemies, the law’ എന്ന രീതി അനീതിയാണ് എന്ന് പറഞ്ഞു അവര്‍ whistleblower ആയി മാറി.
കഴിഞ്ഞ നവംബറില്‍ ഇന്ത്യയുടെ പാര്‍ലിമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഓണ്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇവരെ കമ്മിറ്റിക്കുമുന്‍പില്‍ testimony നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ഓം ബിര്‍ള ഇതുവരെ അനുവാദം നല്‍കിയിട്ടില്ല. നല്‍കില്ല എന്നാണ് കരുതുന്നത്. ഈ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ശശി തരൂരാണ്. ജോണ്‍ ബ്രിട്ടാസ് ഇതില്‍ അംഗമാണ്. നിഷികാന്ത് ദുബേ അടക്കമുള്ള ബിജെപി നേതാക്കള്‍ അതില്‍ അംഗങ്ങളാണ്. Unanimous ആയ എടുത്ത തീരുമാനമായിരുന്നു അത്. എന്നിട്ടും സ്പീക്കര്‍ ബിര്‍ള നിശബ്ദനാണ്. ഇതില്‍ സോഫി കുപിതയാണ്.
മറുപടിയില്ലായ്മ ഒരു തരം മറുപടിയാണ് എന്നാണ് സ്പീക്കര്‍ ബിര്‍ളയുടെ വിചിത്രമായ നിശബ്ദതയെ കുറിച്ച് sophie പറയുന്നത്. മിഷിഗണ്‍ സര്‍വകലാശാലയിലെയും പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെയും പൂര്‍വ്വവിദ്യാര്‍ത്ഥിയായ സോഫിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും ചരിത്രത്തേക്കുറിച്ചും അഗാധപണ്ഡിത്യമാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News