Alappuzha:ആലപ്പുഴയില്‍ മാരകായുധങ്ങളും സ്‌ഫോടകവസ്തുക്കളുമായി 2 പേര്‍ പിടിയില്‍

ആലപ്പുഴയില്‍ മാരകായുധങ്ങളും സ്‌ഫോടകവസ്തുക്കളുമായി രണ്ടുപേര്‍ പിടിയിലായി. ഇരവുകാട് ബൈപ്പാസിന് സമീപത്തെ ഒരു വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകളും സ്‌ഫോടകവസ്തുക്കളും. ഇവിടെ നിന്ന് മയക്കുമരുന്നും കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. സംഭവസ്ഥലത്ത് പൊലീസിനെ കണ്ട് ഒരാള്‍ ഓടി രക്ഷപ്പെട്ടു.

ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം നടന്നത്. സ്ഥലത്ത് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്ത് എത്തിയത്. വടിവാള്‍ ഉള്‍പ്പെടെയുളള മാരകായുധങ്ങള്‍, എംഡിഎംഎ, കഞ്ചാവ്, സ്ഫോടക വസ്തുക്കള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സംഘമാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here