മേരികുളത്തിന് സമീപം കൂഴച്ചക്ക മോഷണം പോയി; പകരം കിട്ടിയത് വരിക്കച്ചക്ക

തങ്ങളുടെ കൂഴപ്ലാവിലെ ചക്ക പാകമാകുന്നതു വരെ കാത്തിരുന്ന വീട്ടുകാരെ ഞെട്ടിച്ചുകൊണ്ടാണ് ചക്ക അപ്രത്യക്ഷമായത്. എന്നാല്‍ അപ്രത്യക്ഷപ്പെട്ട ചക്ക് മൂന്നാം ദിനം പ്ലാവിന്‍ ചുവട്ടില്‍ വീട്ടുകാര്‍ കണ്ടു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ മേരികുളത്തിനു സമീപമാണ് സംഭവം നടന്നത്. റോഡരികില്‍ നില്‍ക്കുന്ന പ്ലാവിലായതിനാല്‍ നാട്ടുകാരുടെയെല്ലാം ശ്രദ്ധ ഈ ചക്ക നേടുകയും ചെയ്തിരുന്നു. അതിനാല്‍ പ്രദേശവാസികളൊക്കെ ചക്ക പാകമാകുന്നത് നോക്കിയിരിക്കുകയായിരുന്നു.

എല്ലാവരുടെയും ശ്രദ്ധ ഉണ്ടായിരുന്ന ചക്ക പെട്ടെന്നൊരുന്നാള്‍ അപ്രത്യക്ഷമായതോടെ വീട്ടുകാരും നാട്ടുകാരും നിരാശയിലായി. ചക്ക ആരാണ് മോഷ്ടിച്ചതെന്ന് പല വഴിക്ക് അന്വേഷണം നീണ്ടു. ചക്ക എവിടെ പോയെന്നതിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളുയര്‍ന്നു. പല വഴിക്ക് അന്വേഷണം നീണ്ടു. അതോടെ മൂന്നാം നാള്‍ ചക്ക പ്ലാവിന്‍ ചുവട്ടില്‍ പ്രത്യക്ഷപ്പെട്ടു. ചക്കയെക്കുറിച്ച് അന്വേഷണം വ്യാപിച്ചതോടെ മോഷ്ടിച്ചയാള്‍ തിരികെ കൊണ്ടുവന്ന് ഇട്ടതാണെന്ന് ഉറപ്പായി. ചക്ക എടുത്തു വെട്ടിയപ്പോള്‍ വീട്ടുകാര്‍ വീണ്ടും ഞെട്ടി. മുന്‍വര്‍ഷങ്ങളില്‍ കൂഴച്ചക്കയാണ് ഈ പ്ലാവില്‍ നിന്ന് ലഭിച്ചിരുന്നത്. എന്നാല്‍ പ്ലാവിന്‍ചുവട്ടില്‍ നിന്നു ലഭിച്ചത് വരിക്കച്ചക്കയും. സംഭവം എന്തായാലും നാട്ടുകാര്‍ ഒത്തുചേര്‍ന്നു ചക്ക വീതിച്ചെടുത്തു. കൂഴച്ചക്കയ്ക്കു പകരം വരിക്കച്ചക്ക തിരിച്ചു തന്ന മോഷ്ടാവിനോട് വീട്ടുകാര്‍ക്ക് നന്ദി മാത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel