Thrikkakkara : തൃക്കാക്കരയിൽ വോട്ട് ചോർച്ച സമ്മതിച്ച് ബിജെപി

തൃക്കാക്കരയിൽ വോട്ട് ചോർച്ച സമ്മതിച്ച് ബി ജെ പി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ. തനിയ്ക്ക് കിട്ടേണ്ട വോട്ടുകൾ യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസിന് ലഭിച്ചതായി എ എൻ രാധാകൃഷ്ണൻ കൈരളി ന്യൂസിനോട് പറഞ്ഞു.ഇരുപത്തിനാലായിരം വോട്ടുകൾ ബി ജെ പിക്ക് കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും LDF ജയിക്കുമെന്ന പ്രതീതി വന്നതിനെത്തുടർന്ന് വോട്ടുകൾ യു ഡി എഫിന് പോയെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.

ബി ജെ പി വോട്ട് ചോർച്ച സംബന്ധിച്ച് എൽ ഡി എഫ് ഉന്നയിച്ച കാര്യങ്ങൾ ശരിവെക്കുന്നതാണ് രാധാകൃഷ്ണൻറെ പ്രതികരണമെന്ന് സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു.

തൃക്കാക്കരയിൽ ബി ജെ പി വൻ തോതിൽ യു ഡി എഫിന് വോട്ട് മറിച്ചതായി എൽ ഡി എഫ് നേതാക്കൾ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.ഇത് ശരിവെക്കുകയാണ് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ.

തനിയ്ക്ക് കിട്ടേണ്ട വോട്ടുകൾ യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസിന് ലഭിച്ചതായി എ എൻ രാധാകൃഷ്ണൻ കൈരളി ന്യൂസിനോട് പറഞ്ഞു.എൽ ഡി എഫ് വിരുദ്ധ വോട്ടുകളുടെ ഏകീകരണവും സഹതാപ തരംഗവും ഉമയുടെ വിജയത്തിന് കാരണമായി.

24,000 വോട്ടുകൾ ബി ജെ പി പ്രതീക്ഷിച്ചിരുന്നു.എന്നാൽ LDF ജയിക്കുമെന്ന പ്രതീതി വന്നതിനെത്തുടർന്ന് വോട്ടുകൾ യു ഡി എഫിന് പോയെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.വോട്ട് കുറഞ്ഞത് സംബന്ധിച്ച് പാർട്ടി പരിശോധന നടത്തുമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.

ബി ജെ പി വോട്ട് ചോർച്ച സംബന്ധിച്ച് എൽ ഡി എഫ് ഉന്നയിച്ച കാര്യങ്ങൾ ശരിവെക്കുന്നതാണ് രാധാകൃഷ്ണൻറെ പ്രതികരണമെന്ന് സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു.

2016 ലെ തെരഞ്ഞെടുപ്പിൽ 21000ത്തിലധികം വോട്ട് ലഭിച്ച ബി ജെ പിക്ക് 2021ൽ 15000ത്തിലധികം വോട്ട് കിട്ടിയിരുന്നു.എന്നാൽ ഉപതെരഞ്ഞെടുപ്പിൽ ഇത് 12,957 ലേക്ക് ചുരുങ്ങി.പ്രാദേശിക നേതാവായ സജിക്ക് ലഭിച്ച വോട്ടുകൾ പോലും സംസ്ഥാനാ നേതാവായ എ എൻ രാധാകൃഷ്ണന് ലഭിക്കാതെ പോയത് വരും ദിവസങ്ങളിൽ ബി ജെ പിക്കകത്ത് വൻ പോട്ടിത്തെറികൾക്ക് ഇടായാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News