സ്കൂളുകളിൽ കുട്ടികൾക്ക് ആരോ​ഗ്യപ്രശ്നമുണ്ടായ സംഭവം ; പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി

സ്കൂളുകളിൽ ഉണ്ടായത് ഭക്ഷ്യവിഷ ബാധയാണെന്ന് തോന്നുന്നില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയതായും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു.ജില്ലാ മെഡിക്കൽ ഓഫീസർമാരെ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഉച്ചക്കടയിൽ ഭക്ഷണം കഴിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്രശ്നമുണ്ടായില്ല.സംസ്ഥാന വ്യാപകമായി സ്കൂളുകളിൽ വിതരണം ചെയ്യുന്ന അരിയും പയറും ഭക്ഷ്യ വകുപ്പിന്റെ സഹായത്തോടെ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ വെങ്ങാനൂർ ഉച്ചക്കട എൽ.എം.എസ്.എൽ.പി സ്കൂളിലെ 25ഓളം കുട്ടികൾക്കാണ് ഛർദിയും വയറിളക്കവും പനിയടക്കമുള്ള അസ്വസ്ഥതകളും അനുഭവപ്പെട്ടത്. അഞ്ചുദിവസം സ്‌കൂളടച്ചിടാൻ വിഭ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നിർദേശിച്ചു.

അതേസമയം, ഭക്ഷണം കഴിച്ചവരും അല്ലാത്തവരുമായ കുട്ടികൾക്കും പനിയും ഛർദിയും വയറിളക്കവുമുൾപ്പെട്ട അസ്വസ്ഥകളുണ്ടായിരുന്നുവെന്ന് ഹെഡ്മിസ്ട്രസ് വൈ.എസ്. സജി പറഞ്ഞു. കുട്ടികളിലുണ്ടായത് ഭക്ഷ്യ വിഷബാധയല്ലെന്നും വൈറസ് ബാധ ആണെന്നും ബാലരാമപുരം എ.ഇ.ഒ ലീനയും പറഞ്ഞു.

നാനൂറോളം കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. കൂടുതൽ കുട്ടികളിലേക്ക് വൈറൽ പനി പടരാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലക്കാണ് സ്കൂൾ താൽക്കാലികമായി അടച്ചതെന്നും അധികൃതർ അറിയിച്ചു.

അതിനിടെ ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും ഉണ്ടായ സ്‌കൂൾ കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. കായംകുളം ടൗൺ യുപി സ്‌കൂളിലെ പത്തോളം കുട്ടികളെയാണ് കായംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്‌കൂ‌‌ളിൽ വെള്ളിയാഴ്‌ച ഉച്ച ഭക്ഷണം കഴിച്ച എൽപി വിഭാഗത്തിലെ കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

ശനിയാഴ്‌ച രാവിലെയാണ് മിക്ക കുട്ടികളേയും ആശുപത്രിയിൽ എത്തിച്ചത്. ഉച്ചഭക്ഷണം കഴിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് വ്യക്തമല്ല. സ്‌കൂ‌‌ളിൽ 600 ലധികം കുട്ടികളാണ് പഠിക്കുന്നത്. ഇതിൽ ഭൂരിഭാഗം കുട്ടികളും അദ്ധ്യാപകരും സ്‌കൂ‌‌ളിലെ ഉച്ചഭക്ഷണം കഴിച്ചവരാണ്.

ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മിക്ക കുട്ടികളും വീട്ടിലേക്ക് പോകുകയും ചെയ്‌തു‌.സംഭവത്തെ തുടർന്ന് വാദ്യാഭ്യാസ-ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി. വ്യക്തമായ പരിശോധനകൾക്ക് ശേഷമേ വ്യക്തത ഉണ്ടാകുകയുള്ളൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News