മതപരിവര്‍ത്തനം തടയണം;ആവശ്യവുമായി ബി ജെ പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ ദില്ലി ഹൈക്കോടതിയില്‍

മതപരിവര്‍ത്തനം തടയണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ ദില്ലി ഹൈക്കോടതിയില്‍. കേട്ടുകേള്‍വിയുമായി കോടതിയെ സമീപിക്കരുതെന്ന് ദില്ലി ഹൈക്കോടതി പറഞ്ഞു. കണ്‍കെട്ടുവിദ്യയും അത്ഭുത പ്രവൃത്തിയും മറയാക്കിയും നിര്‍ബന്ധിച്ചും മതംമാറ്റുന്നത് തടയാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു അശ്വിനി കുമാര്‍ ഉപാധ്യായയുടെ ആവശ്യം.
എന്നാല്‍ പൊതുതാല്‍പര്യമെന്ന നിലയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി പരിഗണിക്കണമെങ്കില്‍ അതിനു തക്ക തെളിവ് വേണമെന്നും കേട്ടുകേള്‍വിയുമായി കോടതിയെ സമീപിക്കരുതെന്നും ദില്ലി ഹൈക്കോടതി പറഞ്ഞു.

വ്യക്തിയ്ക്ക് ഏതു മതം തിരഞ്ഞെടുക്കാനും അതില്‍ വിശ്വസിക്കാനും ഭരണഘടനാപരമായി അവകാശമുണ്ട്. ഓരോ മതത്തിനും ഓരോ വിശ്വാസമുണ്ട്. നിര്‍ബന്ധിച്ചാണ് മതം മാറ്റുന്നതെങ്കില്‍, അത് വേറെ വിഷയം. പക്ഷേ, മതം മാറുന്നത് വ്യക്തിയുടെ ഇഷ്ടമാണെന്നും കോടതി അറിയിച്ചു.’വാട്സ്ആപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും വന്ന വിവരങ്ങള്‍വെച്ചാണ് ഹര്‍ജി. സോഷ്യല്‍ മീഡിയയിലെ വിവരങ്ങളെല്ലാം ആധികാരികമല്ല. നേരും നുണയും ഒരുപോലെ അവിടെ വിതരണം ചെയ്യുന്നുണ്ട്. മതംമാറ്റത്തിന്റെ കാര്യമെടുത്താല്‍, അത് നിരോധിച്ചിട്ടൊന്നുമില്ല,’ കോടതി നിരീക്ഷിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here