ഹൈദരാബാദ് കൂട്ട ബലാത്സംഗക്കേസിൽ 3 പേർ അറസ്റ്റിൽ

ഹൈദരാബാദ് കൂട്ട ബലാത്സംഗക്കേസില്‍ മൂന്ന് പേർ അറസ്റ്റിൽ.ഹൈദരാബാദ് സ്വദേശികളായ പ്രായപൂർത്തിയാകാത്ത മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു.

ഹൈദരാബാദിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ 5 പേർ ചേർന്ന് കൂട്ടബലാത്‌സംഗത്തിനിരയാക്കിയ സംഭവത്തിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഇതുവരെ 3 പേരെ അറസ്റ്റ് ചെയ്തു. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് അറസ്റ്റിലായ പ്രതികൾ . മറ്റ് രണ്ട് പ്രതികൾക്കായുള്ള അന്വേഷണം ശക്തമാക്കിയതായി ഹൈദരാബാദ് ഡി സി പി അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് പതിനേഴുകാരിയായ പെൺകുട്ടി കാറിനുള്ളിൽ വച്ച് ബലാത്‌സംഗത്തിനിരയായത്. നഗരത്തിലെ പബിൽ വച്ച് പെൺകുട്ടിയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത സംഘം ഹൈദരാബാദിലെ ജൂബിലി ഹിൽസ് പരിസരത്തു വച്ച്  ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഭരണകക്ഷിയായ ടി ആർ എസിലെ നേതാവാണ് കാറിന്റെ ഉടമയെന്നു റിപ്പോർട്ടുകളുണ്ട്. പ്രതികളായവർ സാമുദായിക രാഷ്ട്രീയ രംഗത്ത് സ്വാധീനമുള്ള നേതാക്കളുടെ മക്കളാണെന്നാണ് ബി ജെ പി ആരോപിക്കുന്നത്.

എഐഎംഐഎം എംഎല്‍എയുടെ മകനും ന്യൂനപക്ഷ കമ്മീഷന്‍ ബോര്‍ഡ് അംഗത്തിന്‍റെ മകനും സംഘത്തിലുണ്ടെന്നാണ്
ബിജെപിയുടെ ആരോപണം. സംഭവത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. അതേ സമയം മുഴുവൻ പ്രതികളെയും എത്രയും വേഗം പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News