Punjab : പഞ്ചാബ് കോണ്‍ഗ്രസിൽ കനത്ത പ്രതിസന്ധി: 4 മുൻ മന്ത്രിമാർ ബിജെപിയിലേക്ക്

പഞ്ചാബ് (Punjab ) കോൺ​ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മുതിർന്ന കോൺ​ഗ്രസ് നേതാക്കളും മുൻ മന്ത്രിമാരുമായ നാല് പേർ കൂടി ബിജെപിയിലേക്ക്. മുന്‍ പഞ്ചാബ് ക്യാബിനറ്റ് മന്ത്രിമാരായ ഗുര്‍പ്രീത് സിംഗ് കംഗാര്‍, ബല്‍ബീര്‍ സിംഗ് സിദ്ധു, രാജ്കുമാര്‍ വെര്‍ക്ക, സുന്ദര്‍ ഷാം അറോറ, മുന്‍ എംഎല്‍എ കേവല്‍ സിംഗ് ധില്ലന്‍ എന്നിവരാണ് കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേരുന്നത്.

സുനിൽ ജാഖർ കഴിഞ്ഞ മാസം ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് കോൺഗ്രസിൽ നിന്നുള്ള കൂട്ട പലായനം.

പഞ്ചാബിൽ കോൺഗ്രസ് പാർട്ടിയുടെ കനത്ത തോൽവിയിൽ മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്കെതിരെ വിമർശനം നടത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭച്ചതിന് പിന്നാലെയാണ് ജാഖർ പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News