Telangana: തെലങ്കാന മികച്ച വികസനം കൈവരിച്ചതിന് പിന്നില്‍ കെ സി ആര്‍ എന്ന ജനനായകനുണ്ട്

ദശാബ്ദങ്ങളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിട്ടും തെലങ്കാനയിലെ(Telangana) ജനങ്ങള്‍ ഒരിക്കലും പിന്മാറിയില്ല. അവര്‍ തങ്ങളുടെ സ്വത്വത്തിനും തുല്യ അവകാശത്തിനും വിഭവങ്ങള്‍ക്കും അവസരങ്ങള്‍ക്കും വേണ്ടി പോരാടി. അതില്‍ അത്യുജ്ജല വിജയവും നേടി. തെലങ്കാന രാഷ്ട്രസമിതിയുടെയും ജനനായകന്‍ കെ സി ആറിന്റെയും(KCR) ശക്തമായ ജനകീയ മുന്നേറ്റത്തിലൂടെ. 2014 ജൂണ്‍ 2. പുതുതായി രൂപീകരിച്ച സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി കെ ചന്ദ്രശേഖര്‍ റാവു സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. തെലങ്കാനയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ തുടര്‍ന്നുള്ള നാളുകളില്‍ അദ്ദേഹം നിറവേറ്റി.

ഒരു പുതിയ വ്യക്തിത്വം, ഒരു പുതിയ പ്രതീക്ഷ. ഒപ്പം ഒരു പുതിയ പ്രഭാതവും. കനത്ത പ്രതിസന്ധികളുടെ നടുവിലേക്കാണ് തെലങ്കാന പിറന്നു വീണത്. കൊടിയ വരള്‍ച്ച, കര്‍ഷകരുടെയും കൈത്തറി നെയ്ത്തുകാരുടെയും അനുദിനം പെരുകുന്ന ആത്മഹത്യകള്‍, കടുത്ത കുടിവെള്ള ക്ഷാമം, വരണ്ടുണങ്ങിയ ജലസ്രോതസ്സുകളും അന്യം നിന്ന ജലസേചനവും. കൂട്ട പലായനം. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി, താറുമാറായ സാമ്പത്തിക പ്രതിസന്ധി. പുതിയ സംസ്ഥാനത്തിനും സര്‍ക്കാരിനും ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ നിരവധിയായിരുന്നു. എല്ലാ മേഖലകളിലും അടിയന്തിര ഇടപെടല്‍ അത്യന്താപേക്ഷിതമായിരുന്നു. ഈ സാഹചര്യത്തില്‍പ്പോലും തെലങ്കാനയുടെ സുവര്‍ണകാലം സ്വപ്‌നം കാണാന്‍ കെ സി ആറിന് കഴിഞ്ഞു. താഴേത്തട്ടിലുണ്ടായിരുന്ന സംസ്ഥാനത്തെ രാജ്യത്തെ തന്നെ ഏറ്റവും മികച്ചതാക്കാന്‍ തന്റെ ദീര്‍ഘവീക്ഷണവും കാഴ്ച്ചപ്പാടും കൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞു.

വിപ്ലവകരമായ വിജയഗാഥ രചിക്കുവാന്‍ ഇന്ത്യയുടെ യുവസംസ്ഥാനം പ്രവര്‍ത്തിച്ചു. ജീവിതത്തിന്റെ നാനാതുറകളിലുള്ള ഓരോ വിഭാഗത്തിനും ക്ഷേമവും അഭിവൃദ്ധിയും ഉറപ്പാക്കുന്ന നിരവധി പദ്ധതികള്‍ ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞു. വെറും 7 വര്‍ഷം കൊണ്ട് തെലങ്കാന മാറി മറിഞ്ഞു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലക്ഷ്യം വെക്കാവുന്ന ഒരു മാതൃക തെലങ്കാനയില്‍ രൂപപ്പെട്ടിരിക്കുന്നു. ശാക്തീകരണ പദ്ധതികളും ജനസൗഹൃദ ഭരണവും ഒരു നല്ല സംയോജനമാമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. കക്ഷി രാഷ്ട്രീയഭേദമന്യേ എല്ലാവരും ഒരേ സ്വരത്തില്‍ തെലങ്കാനയെ അഭിനന്ദിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News