ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദം; പത്തനംതിട്ടയില്‍ പൊലീസുകാരന്‍ ജീവനൊടുക്കി

പത്തനംതിട്ട പെരുമ്പെട്ടി സ്റ്റേഷനിലെ സി പി ഒയെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലിശേരി പ്രാവിന്‍കൂട് സ്വദേശിയാണ് അനീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അനീഷിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ഇന്ന് ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ അനീഷ് മാതാവിനോട് തനിക്ക് ജോലി സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് അറിയിച്ചതിന് ശേഷം ഒന്നാം നിലയിലേക്ക് കയറി പോവുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് നോക്കുമ്പോഴാണ് തൂങ്ങിയ നിലയില്‍ അനീഷിനെ കണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News