Vikram: ആറാടി ‘വിക്രം’; ആദ്യദിനം നേടിയത് 34 കോടി

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം(Vikram) ആദ്യ ദിനം മാത്രം നേടിയത് 34 കോടി. കേരളത്തില്‍ നിന്ന് മാത്രം ചിത്രം 5 കോടിയിലേറെയാണ് നേടി. കേരളം(Kerala) തമിഴ്‌നാട് കൂടാതെ അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

റിലീസിന് മുന്‍പ് സാറ്റ്ലൈറ്റ്, ഒടിടി അവകാശം എന്നിവ വിറ്റ വകയില്‍ 200 കോടിയാണ് ചിത്രം നേടിയത്. ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കാന്‍ കടുത്ത മത്സരമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിച്ചത്.

ആക്ഷനും വൈകാരികതയും നിറഞ്ഞ മികച്ച ത്രില്ലര്‍ എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ലോകേഷ് കനകരാജിന്റെ കാര്‍ത്തി നായകനായ കൈതി എന്ന ചിത്രം നല്‍കിയ അതേ ആവേശം വിക്രം നല്‍കുന്നുവെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍ അതിഥിവേഷത്തിലെത്തിയ സൂര്യ തുടങ്ങിയവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. അര്‍ജുന്‍ ദാസ്, ഹരീഷ് ഉത്തമന്‍, ഗായത്രി ശങ്കര്‍, കാളിദാസ് ജയറാം, ഹരീഷ് പേരടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News