ഒഡീഷയില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

ഒഡീഷയില്‍ എല്ലാ മന്ത്രിമാരെയും മാറ്റി മന്ത്രിസഭാ പുനഃസംഘടന.മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ ആവശ്യപ്രകാരം എല്ലാ മന്ത്രിമാരും രാജിവെച്ചു.

നാളെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. 2024ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാരില്‍ അടിമാറ്റം തന്നെയാണ് നവീന്‍ പട്നായിക്കിന്‍റെ ലക്ഷ്യം. മന്ത്രിസഭ പുനഃസംഘടനയില്‍ യുവനിരക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്നാണ് സൂചന.

ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും പുറകിലാക്കി ബിജെഡി തന്നെയാണ് ഒഡീഷയില്‍ വിജയിച്ചത്. 2000 മുതല്‍ തുടര്‍ച്ചയായി അഞ്ചാം തവണയും അധികാരത്തിലെത്തിയ നവീന്‍ പട്നായിക്ക് കൂടുതല്‍ കരുത്തനാണെന്ന് തെളിയിക്കുന്നതായിരുന്നു ഉപതെരഞ്ഞെടുപ്പ് ഫലം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News