Mukhtar Abbas Naqvi: മുക്താര്‍ അബ്ബാസ് നഖ് വി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കും

കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി(Mukhtar Abbas Naqvi) ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹങ്ങള്‍. ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നഖ് വിയുടെ പേരില്ലാത്തതിന് പിന്നാലെയാണ് ഈ ചര്‍ച്ചകള്‍. ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നീക്കങ്ങള്‍ നടത്തുമ്പോഴാണ് മുക്താര്‍ അബ്ബാസ് നഖ് വി യുടെ പേര് ചര്‍ച്ചയാകുന്നത്.

നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏക മുസ്‌ളീം ന്യൂനപക്ഷ മുഖമാണ് മുക്താര്‍ അബ്ബാസ് നഖ് വി. മന്ത്രിസഭ പുനഃസംഘടനയില്‍ മുതിര്‍ന്ന പല നേതാക്കളെയും ഒഴിവാക്കിയപ്പോഴും നഖ് വിയെ നരേന്ദ്ര മോദി നിലനിര്ത്തി. അതേസമയം രാജ്യസഭ കാലാവധി ഈമാസം തീരുന്ന നഖ് വിക്ക് , പകരം സീറ്റ് നല്‍കാത്തത് ചര്‍ച്ചയായിരുന്നു. ഉത്തര്‍പ്രദേശില്‍ നടക്കുന്ന ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ നഖ് വി സ്ഥാനാര്ത്ഥിയാകും എന്നായിരുന്നു അന്ന് ബിജെപി നല്‍കിയ സൂചന. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചപ്പോഴും നഖ് വിയുടെ പേരില്ലാത്തതാണ് ഉപരാഷ്ട്രപതി ചര്‍ച്ചകളിലേക്ക് വഴി തുറക്കുന്നത്. അടുത്തമാണ് രാഷ്ടപതി-ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. രാംനാഥ് കോവിന്ദിനെ കൊണ്ടുവന്നതുപോലെ അപ്രതീക്ഷിത നീക്കം ഇത്തവണയും മോദി നടത്തിയേക്കും.

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മുക്താര്‍ അബ്ബാസ് നഖ് വിയെയും പരിഗണിച്ചേക്കും. മുസ്‌ളീം ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് ആക്രമിക്കപ്പെടുന്നു എന്ന വിമര്‍ശനങ്ങളാണ് അന്താരാഷ്ട്രതലത്തില്‍ ഉയരുന്നത്. ആ വിമര്‍ശനങ്ങളെ മറികടക്കാന്‍ നഖ് വിയെ പോലൊരാളെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെ സാധിക്കുമെന്ന് ബിജെപി കണക്കാക്കുന്നു. അതിനിടെ നഖ് വിയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ചര്‍ച്ചയാകുമ്പോള്‍ തിരിച്ചടിയാകുന്നത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ്. ഉപരാഷ്ട്രപതി സ്ഥാനത്തിനായി ആരിഫ് മുഹമ്മദ് ഖാന്‍ ചരടുവലി നടത്തുന്നു എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. . കഴിഞ്ഞ കുറേ മാസങ്ങളായി ദില്ലിയില്‍ തുടര്‍ച്ചയായി എത്തി പല നേതാക്കളെയും ഇതിനായി ആരിഫ് മുഹമ്മദ് ഖാന്‍ കണ്ടു എന്നാണ് സൂചന. അതിനിടയിലാണ് നഖ് വിയെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന അഭ്യൂഹങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News