വി കരുണാകരൻ നമ്പ്യാർ പുരസ്കാരം മനോഹരൻ മോറായിക്ക്‌

കേരള മീഡിയ അക്കാദമിയുടെ മികച്ച എഡിറ്റോറിയലിനുള്ള വി കരുണാകരൻ നമ്പ്യാർ പുരസ്കാരം ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റർ മനോഹരൻ മോറായിക്ക്‌. 2020 ആഗസ്‌ത്‌ 11ന്‌ പ്രസിദ്ധീകരിച്ച ‘രക്ഷാപ്രവർത്തകർക്ക് ബിഗ് സല്യൂട്ട്’ എന്ന എഡിറ്റോറിയലാണ് അവാർഡ്‌.

25000 രൂപയും പ്രശസ്തിപത്രവും ശിൽപവും ആണ് പുരസ്‌കാരം. സി രാധാകൃഷ്ണൻ, ഡോ.സെബാസ്റ്റ്യൻ പോൾ, പി വി മുരുകൻ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

കണ്ണൂർ എടക്കാട്‌ സ്വദേശിയായ മനോഹരൻ മോറായി 1987ലാണ്‌ ദേശാഭിമാനിയിൽ ചേരുന്നത്‌. കേരള പത്രപ്രവർത്തക യുണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കണ്ണൂർ പ്രസ്‌ക്ലബ്ബ്‌ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു.

ഭാര്യ: സി അജിത (കെഎസ്‌ഇബി സൂപ്രണ്ട്‌, തിരുവനന്തപുരം), മകൻ: അക്ഷജ്‌ മനു (എംബിഎ വിദ്യാർഥി, കാര്യവട്ടം).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News