Shah Rukh Khan: ഷാരൂഖിന്റെ നായികയായി നയന്‍താര; ആദ്യം നറുക്ക് വീണത് സാമന്തയ്ക്ക്

ഷാരൂഖ് ഖാനെ(Shah Rukh Khan) കേന്ദ്ര കഥാപാത്രമാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ജവാനി’ല്‍ ആദ്യം നായികയായി തീരുമാനിച്ചത് സാമന്തയെ(Samantha). ചിത്രത്തിനായി സാമന്തയെ സമീപിച്ചെങ്കിലും താരം ചില വ്യക്തിപരമായ കാരണങ്ങളാല്‍ സിനിമ നിരസിക്കുകയായിരുന്നു. സാമന്ത പിന്മാറിയതിന് പിന്നാലെ വേഷം നയന്‍താരയ്ക്ക് വാഗ്ദാനം ചെയ്യുകയായിരുന്നു.കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ സാമന്ത സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ‘ഡെഡ്ലി’ എന്നാണ് വീഡിയോ പങ്കുവച്ച് താരം കുറിച്ചത്. ജവാനില്‍ അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര എത്തുന്നത്. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്. യോഗി ബാബു, സാനിയ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും സൗത്ത് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരാണ്. പ്രിയാമണിയും പ്രധാന വേഷത്തിലെത്തും. ജികെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അറ്റ്ലിയുടെ മെരസല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് വിഷ്ണുവാണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ, പൂനെ തുടങ്ങിയ സ്ഥലങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍. 2023 ജൂണ്‍ 2 ചിത്രം പ്രദര്‍ശനത്തിന് എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News