കൊട്ടാരക്കരയിലെ ഗതാഗത കുരുക്കിന് ഉടൻ പരിഹാരം : മന്ത്രി കെ.എൻ ബാലഗോപാൽ

കൊട്ടാരക്കര നഗരസഭ പരിധിയിലെ ഗതാഗത കുരുക്കിന് ഉടൻ പരിഹാരം കാണുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. നഗരസഭാ ഹാളിൽ ചേർന്ന ട്രാഫിക് അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗതാഗത കുരുക്ക് അടിയന്തിരമായി നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ കൈകൊള്ളാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പാർക്കിംഗിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി നഗരസഭ ടോക്കൺ ഉപയോഗിച്ച് ‘പേ ആൻഡ് പാർക്കിംഗ് ‘ സൗകര്യം ഒരുക്കും .

ഇതിന്റെ കാര്യക്ഷമമായ നടത്തിപ്പിന് ഏഴ് ട്രാഫിക്ക് വാർഡൻമാരെ നിയമിക്കാനും യോഗത്തിൽ തീരുമാനമായി. ഇതിനായി കുടുംബശ്രീ പ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകും. നഗരസഭ പരിധിയിലുള്ള റോഡുകളിലെ അനധികൃത കൈയേറ്റം പൂർണമായും ഒഴിപ്പിക്കും.

ഒരു സൈഡിലേക്ക് മാത്രം പാർക്കിംഗ്, ആവശ്യമായ ഇടങ്ങളിൽ സ്റ്റോപ്പ്‌, നോ പാർക്കിംഗ് ബോർഡുകൾ എന്നിവ സ്ഥാപിക്കും. ഗതാഗതക്കുരുക്ക് പൂർണമായും ഇല്ലാതാക്കാനുള്ള നടപടികൾ ഒരാഴ്ചയ്ക്കകം നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു.

നഗരസഭ ചെയർമാൻ എ. ഷാജു അദ്ധ്യക്ഷനായി.വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, എസ്.എച്ച്.ഒ ജോസഫ് ലിയോൺ,​ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്.ആർ. രമേശ്, ഫൈസൽ ബഷീർ, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News