കൊതിയൂറും നെയ് വട

ചായയ്‌ക്കൊപ്പം കഴിയ്ക്കാന്‍ ഏവരും ഇഷ്ടപ്പെടുന്ന ഒന്നാണ് നെയ് വട. കാണുമ്പോള്‍ തന്നെ കൊതിയൂറുന്ന രുചികരമായ നെയ് വട ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം :

ഒരു പാത്രത്തിലേക്ക് 2 കപ്പ് മൈദ, ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാര, രണ്ട് നുള്ള് ഉപ്പ്, കാല്‍ ടീസ്പൂണ്‍ ബേക്കിങ് സോഡ എന്നിവ നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഇതിലേക്ക് 4 ടേബിള്‍സ്പൂണ്‍ നെയ്യ്, നാല് ടേബിള്‍സ്പൂണ്‍ തൈര്, 7 ടേബിള്‍സ്പൂണ്‍ പാല് എന്നിവ ചേര്‍ത്ത് കുഴക്കുക. ഇത് 10 മിനിറ്റ് അടച്ച് മാറ്റി വെക്കുക.

ഇനി ഒരു പാത്രത്തിലേക്ക് ഒന്നേ മുക്കാല്‍ കപ്പ് പഞ്ചസാരയും മുക്കാല്‍ കപ്പ് വെള്ളവും ചേര്‍ത്ത് പഞ്ചസാര പാനി തയ്യാറാക്കുക. നന്നായി തിളച്ച് വരുമ്പോള്‍ 4 ഏലക്ക ചതച്ച് ചേര്‍ത്ത് ഒറ്റനൂല്‍ പരുവം ആകുന്നത് വരെ ഇളക്കുക. തീ ഓഫ് ചെയ്യാം. ശേഷം ഒരു ടീസ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത് മിക്‌സ് ചെയ്യുക.

നേരത്തെ തയ്യാറാക്കി വെച്ച മാവ് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്ത് കയ്യില്‍ വച്ച് അമര്‍ത്തി, നടുവില്‍ ചെറിയ തുളയിടുക. എണ്ണ നന്നായി ചൂടായ ശേഷം ഇതിലേക്ക് മാവ് ഇട്ട് ഫ്രൈ ചെയ്‌തെടുക്കുക. ഒരു ബ്രൗണ്‍ കളര്‍ ആയാല്‍ കോരി മാറ്റാം. ഇനി തയ്യാറാക്കി വച്ച പഞ്ചസാര ലായനിയില്‍ ഇത് 10 മിനിറ്റ് ഇട്ട് വെക്കുക. ഇത് ഇടുന്ന നേരം പഞ്ചസാര ലായനി ചൂടാറിയെങ്കില്‍ വീണ്ടും ചൂടാക്കണം. നെയ് വട തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News