French Open : ഫ്രഞ്ച് ഓപ്പണ്‍: ഇഗാ ഷ്വാൻടെക് വനിതാ ചാമ്പ്യന്‍

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സിൽ ലോക ഒന്നാം നമ്പര്‍ താരം ഇഗാ ഷ്വാൻടെക് കിരീടം ചൂടി. അമേരിക്കൻ യുവതാരം കൊക്കോ ഗോഫിനെ പരാജയപ്പെടുത്തിയാണ് ഫ്രഞ്ച് ഓപ്പണ്‍ കരസ്ഥമാക്കിയത്. സ്‌കോർ 6-1, 6-3.

ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്‌ച്ചവച്ച ലോക ഒന്നാം നമ്പറുകാരി കലാശപ്പോരിലും മികവ്‌ ആവർത്തിച്ചു.ഇരുപത്തൊന്നുകാരിയുടെ രണ്ടാം ഗ്രാൻഡ്‌ സ്ലാമാണിത്‌.

2020ൽ ഫ്രഞ്ച്‌ ഓപ്പണിൽ തന്നെയായിരുന്നു ആദ്യ നേട്ടം. തുടർച്ചയായ 35-ാംജയമാണ്‌ ഇഗ കുറിച്ചത്‌. വീനസ്‌ വില്യംസിനുശേഷം രണ്ടായിരത്തിനുശേഷം ഇത്രയും തുടർജയം നേടിയ ആദ്യവനിതാ താരമായി പോളണ്ടുകാരി. 74 ജയമുള്ള മാർട്ടിന നവരതിലോവയുടെ പേരിലാണ്‌ റെക്കോഡ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News