Thrikkakkara : ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസിനുളളില്‍ പൊട്ടിത്തെറി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പിന്നാലെ എറണാകുളത്ത് കോൺഗ്രസിനുളളിൽ പൊട്ടിത്തെറി. യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്നും ഡൊമനിക് പ്രസൻറേഷനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി അബ്ദുല്‍ മുത്തലിബ് കെപിസിസി പ്രസിഡൻറിന് പരാതി നൽകി.

പരാതിക്കുപിന്നിൽ പ്രതിപക്ഷനേതാവ്‌ വി ഡി സതീശനാണെന്നു മനസ്സിലാക്കിയ ഡൊമനിക്‌ പ്രസൻറേഷൻ, രാജിസന്നദ്ധത അറിയിച്ചു.

ഡൊമനിക് പ്രസൻറേഷന് തൃക്കാക്കരയിൽ മത്സരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. അത് സാധിക്കാതെ വന്നതിൻറെ അസ്വസ്ഥതയാണ് പുറത്തുവന്നതെന്നും കെപിസിസി ജനറൽ സെക്രട്ടറി മുത്തലിബ് പറഞ്ഞു.

ഡൊമനിക് പ്രസൻറേഷനെ യുഡിഎഫ്‌ ചെയർമാൻ സ്ഥാനത്തുനിന്ന്‌ പുറത്താക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.

അതേസമയം സ്വന്തം ഗ്രൂപ്പിൽ നിന്ന് തന്നെയുണ്ടായ പരാതിക്കുപിന്നിൽ പ്രതിപക്ഷനേതാവ്‌ വി ഡി സതീശനാണെന്നു മനസ്സിലാക്കിയ ഡൊമനിക്‌ പ്രസൻറേഷൻ, ഡിസിസി പ്രസിഡൻറിനെ രാജിസന്നദ്ധത അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News