Oman : ഒമാനിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്

ഒമാനിലെ വിമാനത്താവളങ്ങളിൽ മൂന്ന് മാസത്തിനിടെ യാത്രക്കാരുടെ എണ്ണത്തിൽ 89 ശതമാനം വർധനവ് .കഴിഞ്ഞ മൂന്ന് മാസത്തിനിടെ പതിനായിരത്തിലധികം അന്താരാഷ്ട്ര വിമാനങ്ങളാണ് ഒമാനിൽ എത്തിയത്.

സുൽത്താനേറ്റിലെ വിവിധ വിമാനത്താവളങ്ങളിലൂടെയുള്ള ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് അന്താരാഷ്‌ട്ര വിമാനങ്ങളുടെ എണ്ണം 81.9% വളർച്ച കൈവരിച്ച് 10,672 അന്താരാഷ്ട്ര ഫ്ലൈറ്റുകളിൽ എത്തി.

നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, വിവിധ വിമാനത്താവളങ്ങൾ വഴിയുള്ള ആഭ്യന്തര വിമാനങ്ങളുടെ എണ്ണം 25.3 ശതമാനം വർധിച്ച് 2,914 വിമാനങ്ങളിലെത്തി.

സൗദിയിൽ  അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 13702 പേരെ
അറസ്റ്റ് ചെയ്തു

സൗദിയിൽ ഇഖാമ , തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 13702 പേരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം. മതിയായ രേഖകൾ ഇല്ലാതെ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 18 പേരും പിടിയിലായി.

ഇഖാമ , തൊഴിൽ , അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ബന്ധപ്പെട്ട വിഭാഗങ്ങൾ നടത്തിയ വിവിധ പരിശോധനകളിൽ ആണ്
നിയമ ലംഘകരെ അറസ്റ്റ് ചെയ്തത് . പിടിക്കപ്പെട്ടവരിൽ 8362 പേർ ഇഖാമ നിയമ ലംഘകരും , 3513 പേർ അതിർത്തി സുരക്ഷാ നിയമ ലംഘകരുമാണ് .
അതിർത്തി സുരക്ഷാ സംവിധാനം ലംഘിക്കുന്നവർക്കും ഇവർക്ക് സഹായം നല്കുന്നവർക്കും കർശന ശിക്ഷ നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News