അം​ഗനവാടിയിലെ ഭക്ഷ്യവിഷബാധ ; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ

കൊട്ടാരക്കര കല്ലുവാതുക്കൽ 18-ാം നമ്പർ അംഗനവാടിയിലെ ഭക്ഷ്യവിഷബാധയിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ.അംഗനവാടിയിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.

സംഭവത്തെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. അംഗനവാടിയിലെ ഭക്ഷണത്തിന്റെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ചിട്ടുണ്ട്. അത് പരിശോധന നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തും. സർക്കാർ കൊണ്ട് വരുന്ന ജനക്ഷേമകരമായ പദ്ധതികൾ നടപ്പാക്കുന്നതിൽ ഉണ്ടാകുന്ന വീഴ്ച്ചകൾ അംഗീകരിക്കാൻ പറ്റില്ല.

ബന്ധപ്പെട്ട വകുപ്പുകൾ എല്ലാം അന്വേഷിക്കും. ഭക്ഷണം നൽകുന്ന ഏജൻസിയുടെ വീഴ്ച്ച ഉണ്ടായോ എന്നും അന്വേഷിക്കും. കുട്ടികളുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. കുട്ടികൾക്ക് നൽകുന്ന ഭക്ഷണം ഏറ്റവും ജാഗ്രതയോടെയാണ് തയാറേക്കണ്ടത്.

വിവിധ ഘട്ടങ്ങളിൽ ഉള്ള പരിശോധനകൾ, കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.ഭക്ഷ്യ വിഷ ബാധയേറ്റ കുട്ടികളുടെ വീട് മന്ത്രി സന്ദർശിച്ചു.

കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു . വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എസ്.ആർ. രമേശ്, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here