പരിസ്ഥിതി സംരക്ഷണത്തിന്റെ ആപ്തവാക്യവുമായി അതിജീവനകാലത്ത് വീണ്ടുമൊരു പരിസ്ഥിതി ദിനം(World Environment Day) കൂടി കടന്നുപോകുകയാണ്. ഓരോ പരിസ്ഥിതി ദിനം കടന്നുപോകുമ്പോഴും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഏറുകയാണ്. ഈ ഭൂമിയാകെ തന്നെയും അനുഭവിച്ച് പോരുന്ന പാരിസ്ഥിതികപ്രതിസന്ധികളെ അഭിമുഖീകരിക്കുകയും അത് പരിഹരിക്കാനുള്ള വഴി കാണുകയും ചെയ്യുക എന്നതാണ് ഓരോ പരിസ്ഥിതി ദിനത്തിന്റെയും പ്രഥമ ലക്ഷ്യം.
ഇന്ന് ജൂണ്‍ 5(June 5), ലോക പരിസ്ഥിതി ദിനം. ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ സന്ദേശം ഒരേയൊരു ഭൂമി എന്നതാണ്. നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തില്‍ കൂട്ടായ, പരിവര്‍ത്തനാത്മകമായ പ്രവര്‍ത്തനത്തിന് ഇത്തവണത്തെ പരിസ്ഥിതി ദിനം ആഹ്വാനം ചെയ്യുന്നു. കൊവിഡ് മഹാമാരിയുടെ അതിജീവന കാലത്താണ് ഇക്കുറിയും ലോക പരിസ്ഥിതി ദിനം കടന്നുപോകുന്നത്. ഭൂമിയിലെ ആവാസവ്യവസ്ഥയുടെ മുഖ്യകണ്ണി തന്നെയാണ് മനുഷ്യനും. എന്നാല്‍, പരിണാമത്തിന്റെ വഴികളിലെ സാംസ്‌കാരിക ചലനം മനുഷ്യനെ അതില്‍ നിന്നൊക്കെ മാറ്റി നിര്‍ത്തപ്പെടാന്‍ നിര്‍ബന്ധിതനാക്കുന്നു.
ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അതിനായി കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് 1972 ജൂണ്‍ 5 മുതല്‍ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനം ആചരിക്കുന്നത്. 1972-ലെ പ്രഥമ അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യമായ ‘ ഒരേ ഒരു ഭൂമി’ തന്നെയാണ് അരനൂറ്റാണ്ടു കഴിഞ്ഞ് 2022ലെ ആപ്തവാക്യമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഭൂമിയല്ലാതെ, മറ്റൊരു ഭവനമില്ലെന്ന തിരിച്ചറിവില്‍ ഉത്തരവാദിത്വത്തോട് കൂടി നമുക്ക് ഭൂമിയുടെ പരിപാലനം നിറവേറ്റുമെന്ന് പ്രതിജ്ഞ ചെയ്യാം. അനിയന്ത്രിതമായ പ്രകൃതി ചൂഷണവും, മലിനീകരണവും, കാലാവസ്ഥ വ്യതിയാനവുമെല്ലാം ദിനംപ്രതി ഭൂമിക്ക് പ്രഹരമേല്‍പ്പിക്കുന്ന ഈ കാലഘട്ടത്തില്‍ സുസ്ഥിരമായ നിലനില്‍പ്പിന് ഈ കൊവിഡനന്തര കാലത്ത് ഒരുമയോടെ നീങ്ങാം…
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here