P Prasad: കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി വ്യാപകമാക്കും; മന്ത്രി പി പ്രസാദ് കൈരളി ന്യൂസിനോട്

കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി വ്യാപകമാക്കുമെന്ന് മന്ത്രി പി പ്രസാദ്(P Prasad). പ്രകൃതിയ്ക്ക് യോജിക്കുന്ന വികസന കാഴ്ച്ചപ്പാടാണ് സര്‍ക്കാരിന്റേതെന്നും കേരളത്തെ തരിശ് രഹിത സംസ്ഥാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ദിനത്തില്‍ കൈരളി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിയെ മെച്ചപ്പെട്ട നിലയില്‍ വരുംതലമുറകള്‍ക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട്: മുഖ്യമന്ത്രി

പ്രകൃതിയെ നമുക്കു ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ വരുംതലമുറകള്‍ക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് പരിസ്ഥിതി ദിനമെന്ന്(World Environment Day) മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കാലാവസ്ഥാ വ്യതിയാനത്തിന്റെയും ജൈവവൈവിധ്യ നഷ്ടത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണത്തിന്റെയും കുന്നുകൂടുന്ന മാലിന്യത്തിന്റെയും അപകട ഘട്ടത്തിലാണ് ലോകം. അതുകൊണ്ടുതന്നെ ഈ ദിനാചാരണത്തിന് വര്‍ദ്ധിച്ച പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here