Kottayam: കോട്ടയത്ത് അമ്മത്തൊട്ടിലില്‍ പിഞ്ചു കുഞ്ഞിനെ കണ്ടെത്തി

കോട്ടയം(Kottayam) ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ പിഞ്ചു കുഞ്ഞിനെ കണ്ടെത്തി. അഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുട്ടിയെ ശിശുസംരക്ഷണ സമിതിക്ക് കൈമാറും.

ശാസ്താംകോട്ടയില്‍ 12 വയസുകാരി ഷോക്കേറ്റ് മരിച്ചു

ശാസ്താംകോട്ടയില്‍(Samsthamkotta) 12 വയസുകാരി വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇടവനശേരി മുകളുംപുറത്ത് മനോജ്-ശ്രീലത ദമ്പതികളുടെ മകള്‍ മഞ്ജരിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അയല്‍വീട്ടിലെ കെ.എസ്.ഇ.ബി മീറ്ററില്‍ ഘടിപ്പിച്ചിരുന്ന എര്‍ത്ത് കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. ഇന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. പതാരം യുപിഎസിലെ ആറാം ക്‌ളാസ് വിദ്യാര്‍ഥിനിയാണ് മഞ്ജരി. മാളവികയാണ് സഹാദരി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News