MBBS: എം ബി ബി എസ് ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് അശ്വതി സൂരജിന്

ആരോഗ്യ സര്‍വകലാശാലയുടെ എം ബി ബി എസ്(MBBS result)പരീക്ഷയിലെ ഒന്നാം റാങ്ക് തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ അശ്വതി സൂരജിന്. 2450ല്‍ 2005 മാര്‍ക്ക് നേടി 81.83 ശതമാനത്തോടെയാണ് ജേതാവായത്. കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജിലെ കീര്‍ത്തന മനോജിനാണ് രണ്ടാം റാങ്ക്. 81.59 ശതമാനം മാര്‍ക്കാണ് കരസ്ഥമാക്കിയത്. കോട്ടയം ഗവ.മെഡി.കോളേജിലെ എസ്.സൂര്യ സുജിത്ത് 81.42 ശതമാനം മാര്‍ക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി.

അയ്യന്തോള്‍ കളക്ടറേറ്റിന് സമീപം സി.ആര്‍.എ റസിഡന്‍സ് കോളനിയില്‍ ഡോ.ടി.സൂരജിന്റെയും (ദന്ത ചികിത്സാ വിദഗ്ദ്ധന്‍, ഫോര്‍ട്ട് ഡെന്റല്‍ ക്ളിനിക്ക് ) ഗവ.മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് നിഷ എം.ദാസിന്റെയും മകളാണ് അശ്വതി. വെള്ളിയാഴ്ച ഓണ്‍ലൈനിലൂടെയായിരുന്നു ഫലം പ്രസിദ്ധീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News