Prayar Gopalakrishnan: മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്

മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്റെ(Prayar Gopalakrishnan) സംസ്‌കാരം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് ശേഷം കൊല്ലം ചിതറയിലെ വസതിയിലാണ് സംസ്‌കാരം. ഇന്നലെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചത്. ( prayar gopalakrishnan cremation today )

തിരുവനന്തപുരത്തുനിന്ന് കൊല്ലം ചിതറയിലെ സ്വന്തം വസതിയിലേക്ക് മടങ്ങുംവഴി ഇന്നലെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും പൊതുപരിപാടികളില്‍ പങ്കെടുത്ത പ്രയാര്‍ ഗോപാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും നാട്ടുകാരും.

10 മണി മുതല്‍ 11 മണി വരെ ഡിസിസിയില്‍ പൊതുദര്‍ശനമുണ്ടാകും. അതിനുശേഷം വിലാപയാത്രയായി ചിതറയിലേക്ക് കൊണ്ടുപോകും. വൈകിട്ട് 3.30 മണിക്കാണ് സംസ്‌കാരം. 18 വര്‍ഷം മില്‍മയുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ മില്‍മയെ ജനകീയമാക്കുന്നതില്‍ പ്രധാന ഇടപെടല്‍ നടത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു ചടയമംഗലത്തിന്റെ ഒരേയൊരു കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel