പഞ്ചാബിൽ (Punjab) കോണ്‍ഗ്രസ് കൂടുതൽ പ്രതിസന്ധിയിലേക്ക്.മുൻ മന്ത്രിമാരടക്കം ബിജെപിയിൽ ചേരുന്നതിന് പിന്നാലെ കൂടുതൽ കൊഴിഞ്ഞുപോക്കുണ്ടാകും.കോണ്‍ഗ്രസിലെ അതൃപ്തരുമായി സുനിൽ ജാക്കർ ആശയവിനിമയം നടത്തിയതായി റിപ്പോർട്ട്.ഒരു ഡസനിലധികം നേതാക്കളുമായി സുനിൽ ജാക്കർ ചർച്ച നടത്തിയെന്നാണ് സൂചന.
കോണ്‍ഗ്രസ് വിട്ടു ബിജെപിയിൽ ചേർന്ന സുനിൽ ജാക്കറിന്റെ നേതൃത്വത്തിലാണ് ബിജെപിയുടെ പുതിയ നീക്കങ്ങൾ.കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന് വലിയ തിരിച്ചടി നൽകിയാണ് മുൻ മന്ത്രിമാരടക്കം ബിജെപിയിൽ ചേർന്നത്.
മുൻ മന്ത്രിമാരായ ഗുർപ്രീത് സിംഗ് കംഗാർ, ബൽബീർ സിംഗ് സിദ്ധു, രാജ്കുമാർ വെർക്ക, സുന്ദർ ഷാം അറോറ, മുൻ എംഎൽഎ കേവൽ സിംഗ് ധില്ലൻ എന്നിവരാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നത്.ഇതിന് പിന്നാലെ കോണ്‍ഗ്രസിന് ഇരട്ടി പ്രഹരം നൽകി കൂടുതൽ നേതാക്കൾ പാർട്ടി വിട്ടേക്കും.
കോണ്‍ഗ്രസിലെ അതൃപ്തരുമായി ചർച്ച നടത്താൻ സുനിൽ ജാക്കറെയാണ് ബിജെപി ചുമതലപ്പെടുത്തിയിട്ടുളളത്.ഒരു ഡസനിലധികം നേതാക്കൾ സുനിൽ ജാക്കറുമായി ആശയവിനിമയം നടത്തിയെന്നാണ് സൂചന.അങ്ങനെയെങ്കിൽ അധികം താമസമില്ലാതെ കോണ്‍ഗ്രസില്‍ നിന്നും കൂടുതൽ കൊഴിഞ്ഞുപോക്കുണ്ടാകും.
പഞ്ചാബിൽ അധികാരവും നഷ്ട്ടപ്പെട്ടു കൂടുതൽ പ്രതിസന്ധിയിൽ ആയ കോണ്‍ഗ്രസിന് പൊതു തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് വലിയ തിരിച്ചടിയാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.