9 വയസ്സുകാരിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ

ജയ്പൂരിൽ ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ. കാണാതായതായി റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കാണാതായതായി പിതാവ് പരാതി നൽകിയത്. കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി ജയ്പൂർ പൊലീസ് അറിയിച്ചിട്ടുണ്ട്.

പെൺകുട്ടിയുടെ ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നു എന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ തുടരുകയാണ്. അതിനുശേഷം മാത്രമേ പീഡനത്തെ കുറിച്ച് കൂടുതൽ വ്യക്തത വരുകയുള്ളു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News