Nayanthara : സ്റ്റാലിനെ വിവാഹത്തിന് ക്ഷണിച്ച് വിഘ്നേഷും നയൻസും

സമൂഹമാധ്യമങ്ങളിലടക്കം ഇപ്പോൾ ചർച്ചാ വിഷയം തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയും (Nayanthara ) സംവിധായകൻ വിഘ്നേഷ് ശിവയും തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ്.ഇരുവരുടേയും ആരാധകർ കാത്തിരിക്കുന്ന ദിവസം അടുത്തെത്തിക്കഴിഞ്ഞു.

ജൂൺ ഒൻപതിന് നിശ്ചയിച്ചിരിക്കുന്ന താര വിവാഹത്തിന് ചുരുക്കം ചില അതിഥികളെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇരുവരും ചേർന്ന് തമിഴ്നാട് മുഖ്യന്ത്രിയെ നേരിട്ട് വിവാഹത്തിന് ക്ഷണിക്കുന്ന ചിത്രമാണ് വൈറലാകുന്നത്.

സ്റ്റാലിനെ വിവാഹത്തിന് ക്ഷണിക്കാൻ പ്രണയ ജോഡികൾ ഒന്നിച്ചാണ് എത്തിയത്. ഒപ്പം നടനും എംഎൽഎയുമായ ഉദയനിധി സ്റ്റാലിനും ഉണ്ടായിരുന്നു. എതായാലും ഇവരുടെ കല്ല്യാണ വിശേഷങ്ങളൊക്കെ ആഘോഷമാക്കുകയാണ് ആരാധകർ..

ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തുവെച്ചായിരിക്കും വിവാഹമെന്നാണ് റിപ്പോർട്ടുകൾ.വിവാഹത്തിന് മുന്നോടിയായി തയ്യാറാക്കിയ ഡിജിറ്റൽ ക്ഷണക്കത്ത് പുറത്തുവന്നിരുന്നു.

നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമകളുടെ ടൈറ്റിൽ പോലെ മോഷൻ പോസ്റ്ററായാണ് ക്ഷണക്കത്ത് പുറത്തുവന്നത്.

നേരത്തെ തിരുപ്പതിയിൽ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വേദി മാറ്റുകയായിരുന്നു.
വിജയ് സേതുപതി, സാമന്ത, സംവിധായകൻ നെൽസൺ ദിലീപ് കുമാർ തുടങ്ങിയവർ വിവാഹച്ചടങ്ങിനെത്തുമെന്നാണ് റിപ്പോർട്ട്.

2015-ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് വിഘ്നേഷ് ശിവനും നയൻതാരയും പ്രണയത്തിലാവുന്നത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ 2021 മാർച്ച് 25-നായിരുന്നു വിവാഹനിശ്ചയം.ഓ 2 എന്ന ചിത്രമാണ് തമിഴിൽ നയൻതാരയുടേതായി ഇറങ്ങാനുള്ളത്.

മലയാളത്തിൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ​ഗോൾഡിലും നയൻതാരയാണ് നായിക. അജിത് നായകനാവുന്ന ചിത്രമാണ് വിഘ്നേഷ് ശിവൻ ഇനി സംവിധാനം ചെയ്യുന്നത്. എ.കെ 62 എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന താത്കാലിക പേര്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News