ഹൈദരാബാദ് കൂട്ട ബലാത്സംഗക്കേസ് ; 2 പേർ കൂടി പിടിയിൽ

ഹൈദരാബാദിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാറിൽ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.പ്രായപൂർത്തിയാകാത്തവരാണ് ഇന്ന് പിടിയിലായത്. നേരത്തെ  മൂന്ന് പേർ പിടിയിലായിരുന്നു.

രാഷ്‌ട്രീയ രംഗത്ത് ഉന്നത സ്വാധീനമുള്ളവരുടെ മക്കളാണ് കേസിൽ പിടിയിലായ അഞ്ച് പേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രതികൾ എല്ലാവരും പ്ലസ്ടു വിദ്യാർത്ഥികളാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

മെയ് 28-നായിരുന്നു കാറിനുള്ളിൽ പെൺകുട്ടിയെ വിദ്യാർത്ഥികൾ ചേർന്ന് ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ മൊഴി പ്രകാരവും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് കുറ്റവാളികളെ തിരിച്ചറിഞ്ഞത്.

പെൺകുട്ടിയുടെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്.ഹൈദരാബാദിലെ ജൂബിലി ഹിൽസ് ഏരിയയിലാണ് ആക്രമണം നടന്നത്. രാത്രി സുഹൃത്തുക്കളുമൊത്ത് പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്.

സുഹൃത്തുക്കൾ പോയതിന് പിന്നാലെ പെൺകുട്ടി ഒറ്റയ്‌ക്കായ തക്കം നോക്കി ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News